Begin typing your search...

രണ്ടാമൂഴം തേടി ട്രംപ്, ചരിത്രം കുറിക്കാൻ കമല; അമേരിക്കയിൽ ജനവിധി ഇന്ന്

രണ്ടാമൂഴം തേടി ട്രംപ്, ചരിത്രം കുറിക്കാൻ കമല; അമേരിക്കയിൽ ജനവിധി ഇന്ന്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

47ാമത്തെ അമേരിക്കൻ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനായി അമേരിക്ക ഇന്ന് പോളിങ് ബൂത്തിലേയ്ക്ക്. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിങ് ആരംഭിക്കും. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപും പോരാട്ടത്തിൽ വിധിയെഴുതാൻ ഇഞ്ചോടിഞ്ച് പൊരുതുകയാണ്. അവസാന മണിക്കൂറുകളിൽ ഇടവേളകളില്ലാതെ ഇരുവരും വോട്ടർഭ്യർഥിച്ചു.

ഏഴ് സ്വിങ് സ്റ്റേറ്റുകളാണ് യുഎസ് ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്നത്. മറ്റ് സ്റ്റേറ്റുകളെല്ലാം തന്നെ പാരമ്പര്യമായി രണ്ടിലൊരു പാർട്ടിയെ പിന്തുണക്കുന്നവരാണ്. എന്നാൽ സ്വിങ് സ്റ്റേറ്റുകളിൽ ചാഞ്ചാട്ടമുണ്ടാകും. അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, നോർത്ത് കരോലിന, പെൻസിൽവാനിയ, വിസ്‌കോൺസിൻ എന്നീ ഏഴ് സംസ്ഥാനങ്ങളാണ് സ്വിങ് സ്റ്റേറ്റുകൾ. ഇവിടെയാണ് പോരാട്ടം.

പെൻസിൽവാനിയ കേന്ദ്രീകരിച്ചായിരുന്നു അവസാനവട്ട പ്രചരണങ്ങൾ. അവിടെ മാത്രം അഞ്ചോളം റാലികളാണ് ഇരുവരും നടത്തിയത്. ഒരു വൻ വിജയമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ട്രംപ് ക്യാമ്പ്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്.

WEB DESK
Next Story
Share it