യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്; വിധി നിർണയിക്കുന്ന സ്വിങ് സ്റ്റേറ്റുകളിലും ട്രംപിന്‍റെ മുന്നേറ്റം
ട്രംപ് ഇതുവരെ 230 ഇലക്ടറൽ വോട്ടുകൾ നേടിയതായാണ് റിപ്പോർട്ടുകൾ. ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിന് 200 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 270 എണ്ണം നേടിയാൽ കേവല ഭൂരിപക്ഷമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിർണായകമായ സ്വിങ് സ്റ്റേറ്റുകളിൽ ആറിലും ട്രംപാണു മുന്നിൽ. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ഇതിൽ ഏറെ നിർണായകമായ നോർത്ത് കരോലിനയിൽ ട്രംപ് ജയിച്ചു. ജോർജിയയിലും ട്രംപ് ജയത്തിനരികെയാണ്.
അരിസോന, മിഷിഗൻ, പെൻസിൽവേനിയ, വിസ്കോൻസെൻ എന്നിവിടങ്ങളിലും ട്രംപ് മുന്നേറുകയാണ്. മിഷിഗനിൽ കമല തുടക്കത്തിൽ മുന്നേറ്റം കാഴ്ചവച്ചെങ്കിലും പിന്നീട് ട്രംപ് അത് മറികടക്കുകയായിരുന്നു. അതേസമയം നേവാഡയിലെ ഫലസൂചനകൾ പുറത്തുവരാനുണ്ട്. ഇതുവരെ പുറത്തുവന്ന ഫലസൂചനകൾ പ്രകാരം 21 സംസ്ഥാനങ്ങളിൽ ട്രംപ് മുന്നേറുകയാണ്. 2025 ജനുവരി ആറിനാണ് ഔദ്യോഗിക ഫലപ്രഖ്യാപനം.