ചൈനീസ് സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിനെതിരെ കേസെടുത്ത് യുഎസ്
കുട്ടികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നത് കമ്ബനിക്ക് അവസാനിപ്പിക്കാനായില്ല എന്നാരോപിച്ച് ചൈനീസ് സാമൂഹ്യമാധ്യമമായ ടിക്‌ടോക്കിനെതിരെ യുഎസ് കേസെടുത്തതായി രാജ്യാന്തര മാധ്യമമായ സിഎന്‍എന്നിന്‍റെ റിപ്പോര്‍ട്ട്.
13 വയസില്‍ താഴെയുള്ള കുട്ടികള്‍ ആപ്പില്‍ ചേരുന്നത് തടയാന്‍ കമ്ബനിക്കായില്ലെന്നും ഈ കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ നിയമവിരുദ്ധമായി ചോര്‍ത്തുന്നത് തുടരുകയാണെന്നുമുള്ള കാരണങ്ങള്‍ നിരത്തിയാണ് ടിക്‌ടോക്കിനെതിരെ അമേരിക്കന്‍ നീക്കം.
മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആപ്ലിക്കേഷനില്‍ ചേരാന്‍ അനുവദിക്കുന്നതിലൂടെ ടിക്‌ടോക്കും മാതൃകമ്ബനിയായ ബൈറ്റ്‌ഡാന്‍സും കുട്ടികളുടെ ഓണ്‍ലൈന്‍ സ്വകാര്യത സംരക്ഷണ നിയമം ഇപ്പോഴും ലംഘിക്കുന്നതായി യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു. ഇതോടൊപ്പം ഇമെയില്‍ അഡ്രസും ഫോണ്‍ നമ്ബറും ലൊക്കേഷനും അടക്കമുള്ള സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തുന്നത് ടിക്‌ടോക്ക് തുടരുകയാണെന്നും യുഎസ് നീതിന്യാസ വകുപ്പ് വാദിക്കുന്നു. കുട്ടികളുടെ വ്യക്തിവിവരങ്ങള്‍ നീക്കം ചെയ്യണമെന്ന മാതാപിതാക്കളുടെ അഭ്യര്‍ഥനകളോട് ടിക്‌ടോക് മൗനം പാലിച്ചു എന്നും കേസില്‍ പറയുന്നു.