Begin typing your search...

സെലെൻസ്കി വാഷിങ്ടനിൽ: യുഎസും യുക്രെയ്നും സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ

സെലെൻസ്കി വാഷിങ്ടനിൽ: യുഎസും യുക്രെയ്നും സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ യുഎസ് സന്ദർശനത്തിനെതിരെ റഷ്യ. യുഎസ്സോ യുക്രെയ്നോ സമാധാനം ആഗ്രഹിക്കുന്നില്ല എന്നാണ് സെലെൻസ്കിയുടെ സന്ദർശനം വ്യക്തമാക്കുന്നതെന്നാണ് റഷ്യയുടെ ആരോപണം. യുക്രെയ്നെ മുൻനിർത്തി റഷ്യയ്ക്കെതിരെ യുഎസ് പരോക്ഷ ആക്രമണം നടത്തുകയാണെന്നും റഷ്യ കുറ്റപ്പെടുത്തി.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ 1.85 ബില്യൻ ഡോളറിന്റെ സൈനിക സഹായം യുക്രെയ്ന് വാഗ്ദാനം ചെയ്യുകയും യുഎസ് കോൺഗ്രസിൽ സംസാരിക്കവേ സെലെൻസ്ക് അത് അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് റഷ്യയുടെ യുഎസ് അംബാസഡർ അനാറ്റോളി അന്റോനോവ് വ്യക്തമാക്കി.

റഷ്യയുടെ ആക്രമണങ്ങൾ ചെറുക്കാൻ യുക്രെയ്നെ സഹായിക്കുമെന്നാണ് യുഎസിന്റെ വാഗ്ദാനം. അതിനാണ് അവർ വിലപിടിപ്പുള്ള, ശക്തിമായ മിസൈലുകൾ കൊടുക്കാൻ തയാറാകുന്നത്. എന്നാൽ ഇതൊന്നും പ്രത്യേക സൈനിക നടപടിയിലൂടെ ലക്ഷ്യം കാണുന്നതിൽനിന്ന് റഷ്യയെ പിറകോട്ടടിക്കില്ലെന്നും റഷ്യൻ വക്താവ് ദിമിത്രി പെഷ്കോവ് അഭിപ്രായപ്പെട്ടു.

യുക്രെയ്നോ യുഎസ്സോ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് യുഎസ്സിൽ നടന്ന കൂടികാഴ്ചയിലൂടെ വ്യക്തമാകുന്നത്. അവർ യുദ്ധം തുടരാനാണ് താൽപര്യപ്പെടുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലത്തിന്റെ വക്താവ് മരിയ സക്കറോവ അറിയിച്ചു. യുക്രെയ്ൻ ഇപ്പോഴും പോരാടുകയാണെന്നും റഷ്യയ്ക്കു മുന്നൽ യുക്രെയ്ൻ കീഴടങ്ങുകയില്ലെന്നും സെലെൻസ്കി യുഎസ് കോൺഗ്രസിൽ പറഞ്ഞിരുന്നു. റഷ്യൻ ആക്രമണം ആരംഭിച്ചതിനു ശേഷമുള്ള സെലെൻസ്കിയുടെ ആദ്യ വിദേശപര്യടനമായിരുന്നു വാഷിങ്ടനിലേത്.

Elizabeth
Next Story
Share it