Begin typing your search...

റഷ്യയിൽ ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ; നാല് വിമാനങ്ങൾ അഗ്നിക്കിരയാക്കി

റഷ്യയിൽ ഡ്രോൺ ആക്രമണം നടത്തി യുക്രൈൻ; നാല് വിമാനങ്ങൾ അഗ്നിക്കിരയാക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

റഷ്യക്ക് നേരെ കനത്ത വ്യോമക്രമണം നടത്തി യുക്രൈൻ. വടക്ക് പടിഞ്ഞാറൻ നഗരമായ സ്കോഫ് വിമാനത്താവളത്തിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് വിമാനങ്ങൾ കത്തി നശിച്ചു. വിമാനത്താവളത്തിൽ ഉഗ്രസ്ഫോടനവും തീപിടുത്തവും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.അതേസമയം, ഡ്രോൺ ആക്രമണം തടഞ്ഞതായി അവകാശപ്പെട്ട് റഷ്യ രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് റഷ്യയുടെ അവകാശവാദം.സൈന്യം ആക്രമണം ചെറുക്കുകയാണെന്ന് പ്രാദേശിക ഗവർണറെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

യുക്രൈയ്നിൽ നിന്ന് 600 കിലോമീറ്ററിലധികം അകലെയാണ് സ്കോവ് വിമാനത്താവളമുള്ളത്. അടുത്ത ആഴ്ചകളിൽ റഷ്യയ്ക്കുള്ളിലെ പ്രധാന കേന്ദ്രങ്ങൾ ആക്രമിക്കപ്പെടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അതിനായി സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകളുടെ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. സ്കോവ് വിമാനത്താവളത്തിൽ നടക്കുന്ന ഡ്രോൺ ആക്രമണം പ്രതിരോധ മന്ത്രാലയം പ്രതിരോധിക്കുകയാണെന്ന് റീജിയണൽ ഗവർണർ മിഖായേൽ വെഡെർനിക്കോവ് ടെലിഗ്രാമിൽ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ശബ്‌ദത്തിന്റേയും വലിയ തീപിടിത്തത്തിന്റേയും വിഡിയോ അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.ആക്രമണത്തേക്കുറിച്ച് റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിൽ നാല് ഇല്യൂഷിൻ 76 ട്രാൻസ്പോർട്ട് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി റഷ്യൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

WEB DESK
Next Story
Share it