Begin typing your search...

സുഡാനിൽ 24 മണിക്കൂർ വെടിനിർത്തൽ; ജനം കടുത്ത ദുരിതത്തിൽ

സുഡാനിൽ 24 മണിക്കൂർ വെടിനിർത്തൽ; ജനം കടുത്ത ദുരിതത്തിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സുഡാനിൽ 4 ദിവസമായി തുടരുന്ന ആഭ്യന്തര കലാപത്തിന് താൽക്കാലിക ശമനം. രാജ്യാന്തര സമ്മർദം മാനിച്ച് ഇന്നലെ വൈകിട്ട് 6 മുതൽ 24 മണിക്കൂർ വെടിനിർത്തലിന് ഇരുപക്ഷവും സമ്മതിച്ചു. പോരാട്ട മേഖലയിലെ ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ അവസരമൊരുക്കാനും ദുരിതമനുഭവിക്കുന്ന ജനത്തിന് സഹായമെത്തിക്കുന്നതിനുമാണ് താൽക്കാലിക വെടിനിർത്തൽ. സർക്കാർ സേനയുടെ തലവൻ ജനറൽ അബ്ദൽ ഫത്താ ബർഹാനും വിമത ആർഎസ്എഫ് നേതാവ് ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയും ഇക്കാര്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ ദിവസം യുഎസ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനു നേരെയും ആക്രമണം നടന്നു. തുടർന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇരു ജനറൽമാരുമായും ബന്ധപ്പെട്ടാണ് താൽക്കാലിക വെടിനിർത്തലിനു വഴിയൊരുക്കിയത്.

രാഷ്ട്രീയ അധികാരം പിടിക്കാനായി ഇരുകൂട്ടരും നടത്തുന്ന ശ്രമം രൂക്ഷമായ പോരാട്ടത്തിൽ കലാശിച്ചതോടെ 185 പേർ മരിക്കുകയും രണ്ടായിരത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ടാങ്കുകളും പോർവിമാനങ്ങളും ഉപയോഗിച്ചുള്ള പോരാട്ടം മൂലം ജനത്തിനു വെളിയിലിറങ്ങാനാവാത്ത സ്ഥിതിയാണ്. കടുത്ത ദുരിതത്തിലുള്ള ജനത്തിനു അടിയന്തരസഹായം എത്തിക്കാൻ റെഡ് ക്രോസ്, റെഡ് ക്രെസന്റ് പോലുള്ള രാജ്യാന്തര ഏജൻസികൾക്കും കഴിയുന്നില്ല.

Elizabeth
Next Story
Share it