Begin typing your search...

ഇറാനിൽ ഇരട്ട സ്ഫോടനം; 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ

ഇറാനിൽ ഇരട്ട സ്ഫോടനം; 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇറാനിൽ ഉണ്ടായ ഇരട്ട സ്ഫോടനത്തിൽ 50 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇറാനിൽ രണ്ടിടത്താണ് സ്ഫോടനമുണ്ടായത്. കെർമാൻ പ്രവിശ്യയിലെ ഖാസിം സുലൈമാനിയുടെ സ്മാരകകൂടീരത്തിനടുത്താണ് സ്ഫോടനം. നടന്നത് ഭീകരാക്രമണമെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

2020 ൽ അയൽരാജ്യമായ ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട ജനറൽ സുലൈമാനിയെ അനുസ്മരിക്കുന്ന ചടങ്ങിന്റെ ഭാഗമായി നൂറുകണക്കിന് ആളുകൾ അദ്ദേഹത്തിന്റെ ശവകുടീരത്തിനടുത്ത് ഉണ്ടായിരുന്നു. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിക്ക് ശേഷം ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് സുലൈമാനി.

റെവല്യൂഷണറി ഗാർഡ്‌സിന്റെ ഓവർസീസ് ഓപ്പറേഷൻസ് വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡർ എന്ന നിലയിൽ, പ്രദേശത്തുടനീളമുള്ള ഇറാനിയൻ നയത്തിന്റെ ശില്പി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ശവകുടീരത്തിന് അടുത്താണ് സ്ഫോടനം നടന്നത്.

WEB DESK
Next Story
Share it