Begin typing your search...

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാന് ജയം

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാന് ജയം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തുർക്കി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തയ്യിപ് എർദൊഗാന് ജയം. 53% വോട്ടുകൾ നേടിയാണ് ജയം. 20 വർഷമായി തുർക്കി ഭരിക്കുന്ന തയ്യിപ് എർദൊഗാന്റെ പ്രധാന എതിരാളി 6 പാർട്ടികളുടെ സഖ്യമായ നേഷൻ അലയൻസിന്റെ സ്ഥാനാർഥി കമാൽ കിലിച്ദാറുലുവാണ്. 47% വോട്ടുകളാണ് ഇയാൾക്ക് ലഭിച്ചത്.

എർദൊഗാന് ആംശസകളുമായി ലിബിയൻ പ്രധാനമന്ത്രി അബ്ദുൾ ഹമീദ് ഡിബെയ്‌ബെ, പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തയ്യ എന്നിവർ രംഗത്തെത്തി. പ്രസിഡന്റിന്റെ വിജയകരമായ പദ്ധതികളിലും നയങ്ങളിലും തുർക്കി ജനതയുടെ വിശ്വാസമാണ് ഈ വിജയമെന്ന് അബ്ദുൾ ഹമീദ് പറഞ്ഞു.

കിലിച്ദാറുലു (74) മുൻപു 3 തവണ എർദൊഗാനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്ത 5 വർഷം തുർക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാർലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇപ്പോൾ നടന്നത്. പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് പ്രസിഡന്റ് സർക്കാർ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് 2017 ലാണു തുർക്കി മാറിയത്.

WEB DESK
Next Story
Share it