Begin typing your search...

പേടകത്തിന്റെ തകരാർ പരിഹരിച്ചില്ല ; ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെ മടക്കയാത്ര പ്രതിസന്ധിയിൽ തുടരുന്നു

പേടകത്തിന്റെ തകരാർ പരിഹരിച്ചില്ല ; ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്റെ മടക്കയാത്ര പ്രതിസന്ധിയിൽ തുടരുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യംസിന്‍റെ ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിൽ. പേടകത്തിലെ തകരാർ പരിഹരിക്കാത്തതാണ് മടക്കയാത്ര വൈകാൻ കാരണമെന്നാണ് സൂചന.

സുനിത വില്യംസും ബുഷ് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത് ഈ മാസം ഏഴിനായിരുന്നു. പതിമൂന്നാം തിയതി മടങ്ങുമെന്നായിരുന്നു ആദ്യതീരുമാനം. പിന്നീടത് 18 ലേക്കും 23 ലേക്കും മാറ്റി. ബോയിങ് സ്റ്റാർ ലൈനർ പേടകത്തിലെ ഹീലിയം ചോർച്ച പൂർണ്ണമായി പരിഹരിച്ചിട്ടില്ല എന്നാണ് സൂചനകൾ. മടക്കയാത്രയ്ക്കായി പേടകത്തിന്‍റെ പരിശോധനകൾ നടക്കുകയായിരുന്നു എന്നാണ് നാസ അറിയിച്ചിരുന്നത്. ഇന്നലെ തിരികെ ഭൂമിയിലേക്ക് കൊണ്ടുവരുന്നതിനുള്ള സാധ്യതകളും തേടിയിരുന്നു. പുതിയ തിയതി സംബന്ധിച്ച് നാസ അറിയിപ്പുകൾ ഒന്നും പുറത്തു വിട്ടിട്ടില്ല. വിക്ഷേപണത്തിനു മുൻപും ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയ്ക്കിടയിലും പടക്കത്തിൽ ഹീലിയം ചോർച്ച ഉണ്ടായിരുന്നു.

നിലയവുമായി പേടകത്തെ ബന്ധിപ്പിക്കുന്ന സമയത്ത്, സർവീസ് മോഡ്യൂളിലെ ത്രസ്റ്ററുകളിലും പിഴവുകൾ ഉണ്ടായിരുന്നു. യാത്രക്കാർ ബഹിരാകാശ നിലയത്തിൽ തുടരുന്നതിനിടയാണ്, എന്റെറോ ബക്ടർ ബുഗൻഡൻസിസ് എന്ന സൂപ്പർ ബഗ് ബാക്ടീരിയകളുടെ സാന്നിധ്യം നിലയത്തിൽ തിരിച്ചറിയുന്നത്. മടക്കയാത്രയുടെ കാരണം വിശദീകരിക്കുന്നില്ലെങ്കിലും സുനിതാ വില്യംസും ബുഷ് വിൽ മോറും എപ്പോൾ ഭൂമിയിലേക്ക് എത്തും എന്ന കാര്യത്തിൽ വ്യക്തമായ തീരുമാനവും നാസ അറിയിച്ചിട്ടില്ല.

WEB DESK
Next Story
Share it