Begin typing your search...

കിരീടധാരണം പൂർത്തിയായി; ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി

കിരീടധാരണം പൂർത്തിയായി; ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ ഭരണാധികാരി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം പൂർത്തിയായി. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ആരംഭിച്ചത്. പാരമ്പര്യവും പുതുമയും നിറഞ്ഞ ചടങ്ങുകളാണ് ചാൾസിന്‍റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കിയത്. ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തിച്ചേർന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് അവരുടെ മൂത്ത മന്നെ ചാൾസിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ചാൾസിൻറെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല. രാജ്ഞിയുടെ മരണത്തെ തുർന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. അതിൻപ്രകാരമാണ് മെയ് 6ന് കിരീട ധാരണ ചടങ്ങ് നടക്കുന്നത്. വെസ്റ്റ് മിൻസ്റ്റർ ആബെയിലാണ് കിരീടധാരണ ചടങ്ങുകൾ നടക്കുന്നത്. കഴിഞ്ഞ 900 വർഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടക്കുന്നത് ഇവിടെത്തന്നെയാണ്.വെസ്റ്റ് മിൻസ്റ്റർ ആബെയിൽ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാൾസിൻറേത്. 70 വർഷത്തിന് ശേഷമാണ് ഒരു കിരീടധാരണത്തിന് ബ്രിട്ടൺ സാക്ഷ്യം വഹിക്കുന്നത്. 1308 മുതൽ കിരീടധാരണ ചടങ്ങിനായി ഉപയോഗിക്കുന്ന സിംഹാസനവും ലണ്ടൻ ടവറിൽ സൂക്ഷിച്ചിരിക്കുന്ന കിരീടങ്ങളും ചടങ്ങിനായി വെസ്റ്റ് മിൻസ്റ്റർ ആബെയിൽ എത്തിക്കും. ലണ്ടൻ സമയം രാവിലെ 11 മണിയോടെയാണ്, അതായത് ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് വെസ്റ്റ് മിൻസ്റ്റർ ആബെയിൽ കിരീടധാരണ ചടങ്ങുകൾ ആരംഭിച്ചത്. ഇതിന് മുന്നോടിയായി ബെക്കിംങ്ഹാം കൊട്ടാരത്തിൽ നിന്ന് കിംങ്‌സ് പ്രൊസഷൻ എന്ന് വിളിക്കുന്ന ഘോഷയാത്ര ആരംഭിക്കും. ഈ ഘോഷയാത്രയിലാണ് ചാൾസും ഭാര്യ കാമിലയും വെസ്റ്റ് മിൻസ്റ്റർ ആബെയിലേക്ക് എത്തുന്നത്. സൈനിക വേഷത്തിലാണ് ചാൾസ് ആബെയിലേക്ക് എത്തുന്നത്.

6000 ബ്രിട്ടീഷ് സൈനികരാണ് കിരീട ധാരണ ഘോഷയാത്രയിൽ പങ്കെടുക്കുക. കഴിഞ്ഞ 70 വർഷത്തിനിടയിൽ ലണ്ടനിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാകും ഇത്. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ പാരന്പര്യത്തിലുള്ള സംഗീതമായിരിക്കും ഈ ചടങ്ങിൻറെ മറ്റൊരു പ്രത്യേകത. ചാൾസിൻറെ പിതാവായ അന്തരിച്ച ഫിലിപ്പ് രാജകുമാരൻറെ ഓർമ്മയ്ക്കായാണ് ഗ്രീക്ക് ഓർത്തഡോക്‌സ് സംഗീതം ചടങ്ങിൻറെ ഭാഗമാക്കുന്നത്. 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിലേക്ക് 129 രാജ്യങ്ങളിൽ നിന്നായി 8000 പേരെയാണ് ക്ഷണിച്ചിരുന്നത്. എന്നാൽ ചാൾസ് മൂന്നാമൻറെ കിരീടധാരണ ചടങ്ങിലേക്ക് 2000 പേർക്ക് മാത്രമാണ് പ്രവേശനം. 2000 അതിഥികൾക്കൊപ്പം തന്നെയാണ് ചാൾസിൻറെ ഇളയ മകൻ ഹാരിയും ചടങ്ങുകളിൽ പങ്കെടുക്കുക. എന്നാൽ ഹാരിയുടെ ഭാര്യ മേഗൻ ചടങ്ങിനെത്തില്ല. ഹാരിയുടെ രണ്ട് മക്കളെയും ചടങ്ങിലേക്ക് പ്രത്യേകമായി ക്ഷണിച്ചിട്ടില്ല. അമേരിക്കൻ പ്രസിഡൻ് ജോ ബൈഡൻ ചടങ്ങിന് എത്തില്ല, പക്ഷേ ബൈഡൻറെ ഭാര്യ ജിൽ ബൈഡൻ ചടങ്ങിൽ പങ്കെടുക്കും. ലോകമെങ്ങുമുള്ള വിവിധ രാജകുടുംബാംഗങ്ങൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻറ് ജർമ്മൻ, ഇറ്റലി രാഷ്ട്രത്തലവന്മാർ, ചൈനീസ് വൈസ് പ്രസിഡൻറ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി, പാകിസ്ഥാൻ പ്രധാനമന്ത്രി എന്നിവരും ചടങ്ങിനെത്തും.

WEB DESK
Next Story
Share it