Begin typing your search...

എൻആർഓയുടെ ചാര ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച് സ്പേസ് എക്സ്; ഇവരാണോ മെൻ ഇൻ ബ്ലാക്ക്?

എൻആർഓയുടെ ചാര ഉപ​ഗ്രഹങ്ങൾ വിക്ഷേപിച്ച് സ്പേസ് എക്സ്; ഇവരാണോ മെൻ ഇൻ ബ്ലാക്ക്?
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അമേരിക്കയുടെ ചാര ഉപ​ഗ്ര​ഹങ്ങൾ വിക്ഷേപിച്ച് സ്പേസ് എക്സ്. അമേരിക്കയുടെ അതീവ രഹസ്യ ബഹിരാകാശ നിരീക്ഷണ സ്ഥാപനമായ നാഷണൽ റീക്കോണിസൻസ് ഓഫിസിന്റെ NROL-186 എന്ന ചാര ഉപഗ്രഹങ്ങളാണ് സ്പേസ് എക്സ് കഴി‍‍ഞ്ഞദിവസം വിക്ഷേപിച്ചത്. ഇവരുടെ സാറ്റലൈറ്റ് നെറ്റ്വർക്ക് വിപുലപ്പെടുത്തുന്നതിന്റെ ഭാ​ഗമായിട്ടാണ് എൻആർഒ പുതിയ ഉപഗ്രഹം വിട്ടത്. എന്നാൽ ഇവരുടെ എത്ര ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തുണ്ടെന്ന കാര്യം ഇപ്പോഴും എൻആർഒ വെളിപ്പെടുത്തിയിട്ടില്ല.

എഫ്ബിഐ, സിഐഎ, ഡിഇഎ തുടങ്ങിയ യുഎസിന്റെ ഫെഡറൽ ഏജൻസികളെല്ലാം തന്നെ ലോകപ്രശസ്തമാണ്. എന്നാൽ എൻആർഒ ഇക്കൂട്ടത്തിൽ പെടില്ല. കഴിയുന്നതും വെളിച്ചത്തു വരാതെ, വാർത്തകളിൽ നിന്നൊക്കെ ഒഴിഞ്ഞു നിൽക്കാനാണു ഈ സംഘടനയ്ക്ക് ഇഷ്ടം. യുഎസിന്റെ ഡിഫൻസ് ഡിപ്പാർട്ട്മെന്റിന് കീഴിലാണ് എൻആർഒ. സിനിമകളിലും പല കഥകളിലുമൊക്കെ പറയ്യുന്നതുപോലെ അതീവ രഹസ്യസ്വഭാവമുള്ള മെൻ ഇൻ ബ്ലാക്ക് എന്ന സംഘടന ഇവർ തന്നെയാണെന്ന് ചില ദുരൂഹതാസിദ്ധാന്തക്കാർ പറയാറുണ്ട്.

ഈ ഉപഗ്രഹങ്ങൾ വഴി ചിത്രങ്ങളും വളരെ സെൻസിറ്റീവായ വിവരങ്ങളും പകർത്തി യുഎസ് സർക്കാരിനും ബന്ധപ്പെട്ട ഏജൻസികൾക്കും നൽകുന്നതാണ് എൻആർഒയുടെ പ്രധാനദൗത്യം. 1992 വരെ ഇങ്ങനെയൊരു സംഘടനയുണ്ടെന്നു പോലും യുഎസ് അംഗീകരിച്ചിരുന്നില്ല. ഏറ്റവും നൂതനമായ സാങ്കേതികവിദ്യയുടെ കരുത്തിലാണ് എൻആർഒ പ്രവർത്തിക്കുന്നത്. 1980ൽ തന്നെ ടാങ്കുകളെയും മറ്റും കൃത്യമായി ലൊക്കേറ്റ് ചെയ്യാൻ സാധിക്കുന്ന സാങ്കേതികവിദ്യ അവർക്കുണ്ടായിരുന്നു.

WEB DESK
Next Story
Share it