Begin typing your search...

സുഡാനിൽ താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യത; സ്കൂളുകൾക്ക് അവധി: ഉത്തരവ് ലംഘിച്ചാൽ നടപടി

സുഡാനിൽ താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യത; സ്കൂളുകൾക്ക് അവധി: ഉത്തരവ് ലംഘിച്ചാൽ നടപടി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

താപനില 45 ഡിഗ്രിക്ക് മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ സുഡാനിലെ മുന്നറിയിപ്പ്. ഉഷ്ണ തരംഗത്തെ തുടർന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

കുട്ടികളെ വീടിന് പുറത്തേക്ക് വിടരുതെന്ന് രക്ഷിതാക്കള്‍ക്ക് സർക്കാർ നിർദേശം നൽകി. ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. ഏതെങ്കിലും സ്‌കൂൾ തുറന്നാൽ രജിസ്‌ട്രേഷൻ പിൻവലിക്കുമെന്നാണ് താക്കീത്.

ദക്ഷിണ സുഡാനിൽ ഉഷ്ണ തരംഗം സാധാരണമാണ്. എന്നാൽ അപൂർവ്വമായി മാത്രമേ താപനില 40 ഡിഗ്രി സെൽഷ്യസിൽ കൂടാറുള്ളൂ. അടുത്ത രണ്ടാഴ്ച നീണ്ടുനില്‍ക്കുമെന്ന് കരുതുന്ന അത്യുഷ്ണ തരംഗത്തെ നേരിടാനുളള മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. സ്‌കൂളുകൾ എത്രനാൾ അടച്ചിടുമെന്ന് വ്യക്തമാക്കിയിട്ടില്ല. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അപ്പപ്പോള്‍ വിവരം ജനങ്ങളെ അറിയിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു.

ചൂടും വരൾച്ചയും മാത്രമല്ല വെള്ളപ്പൊക്കവും ആഭ്യന്തര സംഘർഷവുമെല്ലാം ചേർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന രാജ്യമാണിത്. അക്രമം, സാമ്പത്തിക അസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവ കാരണം മാനുഷിക പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്‍റെ റിപ്പോർട്ടിൽ പറയുന്നു. ജനുവരിയിൽ ദക്ഷിണ സുഡാനിൽ 8,18,000 പേർക്ക് ഭക്ഷണവും സാമ്പത്തിക സഹായവും എത്തിച്ചു.

WEB DESK
Next Story
Share it