Begin typing your search...

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച്‌ റഷ്യ

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച്‌ റഷ്യ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച്‌ റഷ്യ. യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈല്‍ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള ശ്രമമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാഡിമര്‍ സെലന്‍സ്കി പറഞ്ഞു.

രാവിലെ എട്ട് മണിയോടെയാണ് യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്. മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തലസ്ഥാന നഗരം ആക്രമിക്കപ്പെടുന്നത്. മിസൈല്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് നടന്നതെന്ന് കീവ് ഗവ‍ര്‍ണര്‍ സ്ഥിരീകരിച്ചു.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. മിസൈല്‍ ആക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതായും 26 പേര്‍ക്ക് പരിക്കേറ്റതായും യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി അറിയിച്ചു. യുക്രെയ്നെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കാനുള്ള നീക്കമെന്നാണ് ആക്രമണത്തെ പ്രസിഡന്‍റ് സെലന്‍സ്കി വിശേഷിപ്പിച്ചത്.

ആക്രമണത്തില്‍ പരിക്കേറ്റവരെ യുക്രെയ്ന്‍ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണ്. ആദ്യ ആക്രമണത്തിന് പിന്നാലെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഫോടനങ്ങള്‍ നടന്നു. സ്ഫോടനത്തില്‍ തലസ്ഥാന നഗരത്തിലെ ജലവിതരണ, വൈദ്യുത സംവിധാനങ്ങള്‍ പൂര്‍ണമായും തകരാറിലായി. കീവിന്‍റെ വിവിധ ഇടങ്ങളില്‍ നിന്ന് പുകച്ചുരുകള്‍ ഉയരുന്നുണ്ട്. കീവിന് പുറമെ തന്ത്ര പ്രധാന മേഖലകളായ ലിവീവ്, ദിനിത്രി, സപ്രോഷ്യ മേഖലകളിലും വന്‍ ആക്രമണമാണ് റഷ്യ നടത്തുന്നത്. കീവില്‍ തെരുവുകളില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതുനോടകം പുറത്ത് വന്നു.

Elizabeth
Next Story
Share it