Begin typing your search...
മനുഷ്യാവകാശ പ്രവർത്തകനോട് നോബൽ പുരസ്‌കാരം തിരികെ നൽകാൻ ആവശ്യപ്പെട്ട് റഷ്യ
നോബല്‍ സമ്മാനജേതാവായ മനുഷ്യാവകാശ പ്രവര്‍ത്തകനോട് പുരസ്‌കാരം തിരികെ നല്‍കണമെന്ന് റഷ്യ സമ്മര്‍ദ്ദം ചെലുത്തിയെന്ന് റിപ്പോര്‍ട്ട്. ബെലറൂസിലെ 'മെമ്മോറിയല്‍' എന്ന പൗരാവകാശ സംഘടനയുടെ മേധാവിയായ യാന്‍ രാഷിന്‍സ്‌കിയോടാണ് പുരസ്‌കാരം തിരികെ നല്‍കാന്‍ റഷ്യ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം യാന്‍ രാഷിന്‍സ്‌കി ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടായ സമ്മര്‍ദ്ദത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പുരസ്‌കാരം നിരസിക്കാനുദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം അറിയിച്ചു. റഷ്യയില്‍ ഏറെക്കാലമായി സജീവമായി പ്രവര്‍ത്തിച്ചു പോരുന്ന 'മെമ്മോറിയല്‍' എന്ന എന്‍ജിഒക്ക് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് ഈ ആവശ്യവും ഉന്നയിച്ചത്.
Next Story