Begin typing your search...

'ഇന്ത്യയിൽ മതസാഹചര്യം വഷളായി' ; റിപ്പോർട്ട് പുറത്ത് വിട്ട് അമേരിക്കൻ കമ്മീഷൻ , എതിർപ്പുമായി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ മതസാഹചര്യം വഷളായി ; റിപ്പോർട്ട് പുറത്ത് വിട്ട് അമേരിക്കൻ കമ്മീഷൻ , എതിർപ്പുമായി കേന്ദ്ര സർക്കാർ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ത്യയിൽ മതസ്വാതന്ത്ര്യ സാഹചര്യങ്ങൾ വഷളായെന്ന് മതസ്വതന്ത്ര്യവുമായി ബന്ധപ്പെട്ട അമേരിക്കൻ സർക്കാർ കമ്മീഷനായ യു.എസ്.സി.ഐ.ആർ.എഫിന്റെ റിപ്പോർട്ട്. കഴിഞ്ഞദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയടക്കം 17 രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതിൽ റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നു.

അതേസമയം, റിപ്പോട്ടിനെതിരെ കേന്ദ്ര സർക്കാർ രംഗത്തുവന്നു. യു.എസ്.സി.ഐ.ആർ.എഫ് രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരാമയ സംഘടനയാണെന്ന് ഇന്ത്യ ആരോപിച്ചു. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരവും ജനാധിപത്യപരവുമായ ധാർമ്മികത കമ്മീഷൻ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നി​ല്ല. കമ്മീഷൻ ഇന്ത്യാ വിരുദ്ധ പ്രചാരണമാണ് നടത്തുന്നതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാനുള്ള ശ്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ വിവേചനപരമായ ദേശീയ നയങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും അടിച്ചേൽപ്പിക്കുകയാണെന്ന് യു.എസ്.സി.ഐ.ആർ.എഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുസ്‍ലിംകൾ, ക്രിസ്ത്യാനികൾ, സിഖുകാർ, ദലിതുകൾ, ജൂതന്മാർ, ആദിവാസികൾ എന്നിവർക്കെതിരായ വർഗീയ അക്രമങ്ങളെ നേരിടുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടു.

മണിപ്പൂരിലെയും ഹരിയാനയിലെയും കലാപവും ജമ്മു കശ്മീരിലെ ​നേതാക്കളെ തടവിലാക്കിയതും റിപ്പോർട്ടിൽ ഉദ്ധരിക്കുന്നുണ്ട്. യു.എ.പി.എ, എഫ്‌.സി.ആർ.എ, പൗരത്വ ഭേദഗതി നിയമം, മതപരിവർത്തന, ഗോവധ വിരുദ്ധ നിയമങ്ങൾ എന്നിവ നടപ്പാക്കി മതന്യൂനപക്ഷങ്ങളെ ഏകപക്ഷീയമായി തടങ്കലിലാക്കുകയും നിരീക്ഷിക്കുകയുമാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

WEB DESK
Next Story
Share it