റംസാന്‍ വ്രതം; ഭക്ഷണക്രമത്തിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി ലോകാരോഗ്യ സംഘടന
ഇസ്ലാമിക കലണ്ടറിലെ ഒൻപതാം മാസമായ റമസാൻ ലോകത്തെങ്ങുമുള്ള മുസ്ലിങ്ങൾ പ്രഭാതം മുതൽ പ്രദോഷം വരെ വരെ ഉപവസിക്കുന്ന സമയമാണ്. റംസാൻ മാസം തുടങ്ങുമ്പോൾ തന്നെ ഇഫ്താർ ഒരുക്കങ്ങളാണ് പലരുടെയും മനസിൽ.
പതിവ് ശീലങ്ങളിൽ നിന്ന് ഭക്ഷണരീതിയിലടക്കം മാറ്റമുണ്ടാകുമ്പോൾ ആരോഗ്യകാര്യത്തിൽ ശ്രദ്ധവേണമെന്ന് ഓർമിപ്പിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. റംസാൻ വ്രതമെടുക്കുന്നവർക്കായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ലോകാരോഗ്യ സംഘടന പുറത്തുവിട്ടു.
മാര്‍ഗനിര്‍ദേശങ്ങള്‍
സമീകൃതാഹാരം: നോമ്പ് സമയത്ത് വിശ്വാസികള്‍ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം. നോമ്പ് തുറക്കുന്നതിന് മുമ്പോ ശേഷമോ അധികം വറുത്തതോ എണ്ണമയമുള്ളതോ ആയ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നു.
ഉപ്പ് കഴിക്കുന്നത് പരിമിതപ്പെടുത്തുക: ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നതില്‍ നിയന്ത്രണം ഉണ്ടാവണം. ഭക്ഷണത്തിന് പലതരം ഹെര്‍ബ്‌സ് ഉപയോഗിച്ച് രുചികൂട്ടാം. പ്രകൃതിദത്ത ഔഷധസസ്യങ്ങളുടെ ഗുണം ശരീരത്തെ കൂടുതല്‍ പോഷിപ്പിക്കും.
വ്യായാമം: നോമ്പ് കാലത്ത് വ്യായാമം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഇത് ദഹനത്തെ നന്നാക്കുകയും ശരീരത്തെ കൂടുതല്‍ ആരോഗ്യമുള്ളതുമാക്കും.
പുകയില ഉപയോഗം ഒഴിവാക്കാം: ആരോഗ്യം നിലനിര്‍ത്താന്‍ പുകവലിക്കുന്നത് ഒഴിവാക്കാം.
ആവിയില്‍ വേവിച്ച ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക: ആവിയില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങള്‍ നോമ്പുകാലത്ത് കഴിക്കാം. ഇത് പോഷകങ്ങള്‍ നിലനിര്‍ത്തും.