Begin typing your search...

അമേരിക്കൻ ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല സമരം ; വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്

അമേരിക്കൻ ക്യാമ്പസുകളിൽ പലസ്തീൻ അനുകൂല സമരം ; വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് പൊലീസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യു.എസ് കാമ്പസുകളിൽ ഫലസ്തീൻ അനുകൂല സമരം ശക്തിയാർജ്ജിച്ചതിന് പിന്നാലെ വിദ്യാർത്ഥികളിൽ നിരവധി പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. വാർത്താ ഏജൻസിയായ എ.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേൽ വിരുദ്ധ സമരവുമായി തെരുവിലറങ്ങിയ പ്രതിഷേധക്കാരുടെ എണ്ണം വർധിക്കുകയും സമരം കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്തതതോടെയാണ് നടപടിയെടുക്കാൻ പൊലീസിന് അധികൃതർ നിർദേശം നൽകിയത്.

പലസ്തീൻ അനുകൂല സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ വിവിധ സർവകലാശാലകളിലെ വിദ്യാർഥികളെ പുറത്താക്കിയതോടെയാണ് പ്രതിഷധം ശക്തമായത്. പലസ്തീനിലെ വംശഹത്യക്കെതിരെ അമേരിക്കയിലെ ക്യാമ്പസുകളിൽ തമ്പ് കെട്ടി സമരം നടത്തുന്ന തൊള്ളായിരത്തിലധികം വിദ്യാർഥികളെ അമേരിക്കൻ പൊലീസ് തുറുങ്കിലടച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം ഗസയിൽ ഇസ്രായേൽ നടത്തിയ മാരകമായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസ മുനമ്പിൽ 34,000 ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തിയതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിന് എല്ലാവിധ രഹസ്യ പരസ്യ പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രതിഷധക്കാരുടെ പ്രധാനപ്പെട്ട ആവശ്യം. ഇസ്രായേലുമായി വ്യാപാര ബന്ധമുള്ള കമ്പനികളുമായി ഇടപാടുകൾ അവസാനിപ്പിക്കണമെന്നും ഇസ്രായേലിൽ നിന്ന് യൂണിവേഴ്സിറ്റികൾ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങൾ സുതാര്യമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. പ്രസ്തുത നയനിലപാടുകളിൽ നിന്ന് പിന്മാറുന്നത് വരെ സമര മുഖത്ത് സജീവമാവുമെന്നാണ് വിദ്യാർഥികൾ അറിയിക്കുന്നത്. പകുതിവഴിയിൽ പിന്മാറാൻ ഞങ്ങൾ ഒരുക്കമല്ല എന്നാണ് വിദ്യാർഥികളുടെ പക്ഷം.

WEB DESK
Next Story
Share it