Begin typing your search...

260 ബലൂണുകളിൽ ദക്ഷിണ കൊറിയയിലേക്ക് മാലിന്യം വിസർജ്യവും പറത്തി വിട്ട് ഉത്തര കൊറിയ

260 ബലൂണുകളിൽ ദക്ഷിണ കൊറിയയിലേക്ക് മാലിന്യം വിസർജ്യവും പറത്തി വിട്ട് ഉത്തര കൊറിയ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

260 ബലൂണുകളിലായി വിസർജ്യവും മാലിന്യങ്ങളും ദക്ഷിണ കൊറിയയിലേക്ക് പറത്തിവിട്ട് ഉത്തരകൊറിയയുടെ പ്രകോപനം. പ്ലാസ്റ്റിക് കവറുകളിൽ മാലിന്യങ്ങളുമായി എത്തിയ ബലൂണുകളുടെ ചിത്രങ്ങൾ ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ദക്ഷിണ കൊറിയയിലെ ചിയോൺവോണിലെ നെൽപാടത്താണ് ഇത്തരമൊരു ബലൂൺ ആദ്യം കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. വർഷങ്ങളായി ദക്ഷിണ കൊറിയൻ അവകാശപ്രവർത്തകർ ബലൂണുകളിൽ കൊറിയൻ പോപ് സംഗീതം അടങ്ങിയ പെൻഡ്രൈവുകളും അധികാരികളെ വിമർശിക്കുന്ന കുറിപ്പുകളും ഉത്തര കൊറിയയിലേക്ക് പറത്തി വിടാറുണ്ടായിരുന്നു. സൈനിക നടപടികളേക്കാൾ സുരക്ഷിത മാർഗമെന്ന രീതിയിലായിരുന്നു ഇത്.

മെയ് 26ന് ഉത്തര കൊറിയൻ പ്രതിരോധ മന്ത്രി പുറത്തിറക്കിയ പ്രസ്താവനയിൽ ഇതിനെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും മാലിന്യം ഇത്തരത്തിൽ ദക്ഷിണ കൊറിയയിലെത്തിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. 90ലധികം ബലൂണുകളാണ് ഇത്തരത്തിൽ കണ്ടെത്തിയത് നിരവധിയെണ്ണം ഇനിയും അന്തരീക്ഷത്തിലുണ്ട്. ഇത്തരം ബലൂണുകൾ കണ്ടെത്തിയാൽ സൈന്യത്തെ അറിയിക്കാനാണ് നിർദ്ദേശം.

WEB DESK
Next Story
Share it