Begin typing your search...

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ വെടിവെയ്പ്പ്; 9 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു

വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ വെടിവെയ്പ്പ്; 9 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പലസ്തീൻ വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ ഒൻപത് പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. പ്രദേശത്തെ കുട്ടികളുടെ ആശുപത്രിയിലും ഇസ്രായേലി ടിയർ ഗ്യാസ് ഷെല്ലുകൾ പതിച്ചു. ആക്രമണത്തിന് പദ്ധതിയിട്ട ഹമാസ്, ഇസ്ലാമിക് ജിഹാദ് എന്നീ തീവ്രവാദ സംഘടനയിലുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കമാണ് തങ്ങൾ നടത്തിയതെന്ന് ഇസ്രായേലി സൈന്യം പ്രതികരിച്ചു. അതേസമയം സംഭവം കൂട്ടക്കുരുതിയാണെന്ന് പലസ്തീൻ ഭരണകൂടം പ്രതികരിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച ഭീകരവിരുദ്ധ ആക്രമണങ്ങളുടെ തുടർച്ചയാണെന്ന് ഇസ്രായേൽ സൈന്യം വിശദീകരിച്ചു. വ്യാഴാഴ്ച രാവിലെ ജെനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ കെട്ടിടങ്ങഘ വളയുകയും പലസ്തീൻ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായെന്നും ബിബിസി റിപ്പോർട്ട് പറയുന്നു.

കൊല്ലപ്പെട്ടവരിൽ മൂന്നുപേർ മഗ്ദ ഒബൈദ് (60), സെയ്ബ് ഇസ്രെയ്കി (24), ഇസ്സിദീൻ സലാഹത്ത് (26) എന്നിവരാണെന്ന് പലസ്തീൻ ആരോഗ്യ മന്ത്രാലയം തിരിച്ചറിഞ്ഞിട്ടുണ്ട് ആക്രമണത്തിൽ. ഇരുപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ നാലുപേരുടെ നില ഗുരുതരമാണ്. കെട്ടിടം വളഞ്ഞതിന് പിന്നാലെ നാല് തീവ്രവാദികൾ ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സിന് നേരെ വെടിയുതിർത്തെന്ന് അധികൃതർ വിശദീകരിച്ചു. നാല് പേരിൽ മൂന്നുപേരെ വധിച്ചു. ഒരാൾ കീഴടങ്ങി.

Ammu
Next Story
Share it