Begin typing your search...

ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കാൻ നാസ

ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കാൻ നാസ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

നാസ വീണ്ടും ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഒരുങ്ങുകയാണ്. അപ്പോളോ 17 ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം ആര്‍ട്ടെമിസ് ദൗത്യങ്ങളിലൂടെ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ശ്രമത്തിലാണ് നാസ. ഇത്തവണ പക്ഷെ, ദൗത്യത്തിന്റെ ലക്ഷ്യങ്ങള്‍ പലതാണ്.

ചന്ദ്രനില്‍ മനുഷ്യവാസത്തിനുതകുന്ന വീടുകള്‍ നിര്‍മിക്കുകയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. വിവിധ ശാസ്ത്ര ദൗത്യങ്ങളുമായെത്തുന്ന ബഹിരാകാശ സഞ്ചാരികള്‍ക്കും വിനോദ സഞ്ചാരിയായെത്തുന്ന സാധാരണ മനുഷ്യര്‍ക്കും ഇവിടെ താമസിക്കാനാവും. 2040 ഓടു കൂടി ഇത് സാധ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനായി നാസ 3ഡി പ്രിന്ററുകള്‍ ചന്ദ്രനിലേക്കയക്കുകയും അവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. ചന്ദ്രോപരിതലത്തിലെ പാറക്കല്ലുകളും ധാതുക്കളും ഉപയോഗിച്ചുള്ള സിമന്റ് കൊണ്ട് കെട്ടിടങ്ങള്‍ പ്രിന്റ് ചെയ്‌തെടുക്കാനാണ് പദ്ധതി.

ഇതിന്റെ ഭാഗമായി ടെക്‌സാസിലെ ഓസ്റ്റിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐക്കണ്‍ (ICON) എന്ന കമ്പനിയുമായി സഹകരിച്ചുവരികയാണ് നാസ. 2020 ലാണ് ഐക്കണിന് നാസയില്‍ നിന്നും ആദ്യമായി ഫണ്ട് ലഭിച്ചത്. 2022 ല്‍ 6 കോടി ഡോളര്‍ കൂടി നാസ പ്രഖ്യാപിച്ചു. ഭൂമിക്ക് പുറത്ത്, അവിടെ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് റോക്കറ്റ് ലാന്‍ഡിങ് പാഡ് മുതല്‍ മനുഷ്യന്‍ താമസിക്കാനുള്ള കെട്ടിടങ്ങള്‍ വരെ നിര്‍മിക്കാന്‍ സാധിക്കുന്ന നിര്‍മാണ സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ഐക്കണിന്റെ ചുമതല. 2040 ഓടു കൂടി ത്രിഡി പ്രിന്റര്‍ സാങ്കേതിക വിദ്യ സാധ്യമാക്കുകയാണ് ഐക്കണിന്റെ ലക്ഷ്യം. വടക്കേ അമേരിക്കയില്‍ ആദ്യമായി ത്രിഡി പ്രിന്റ് ചെയ്ത വീടുകള്‍നിര്‍മിച്ച വുള്‍ക്കാന്‍ റോബോട്ടിക് ലാര്‍ജ് സ്‌കെയില്‍ കണ്‍സ്ട്രക്ഷന്‍ സംവിധാനത്തിന്‍റെ സ്രഷ്ടാക്കളാണ് ഐക്കണ്‍.

ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന ഈ ത്രീഡി പ്രിന്ററുകള്‍ ആദ്യ പരീക്ഷണത്തിനായി 2024 ഫെബ്രുവരിയില്‍ ചന്ദ്രനിലയക്കും. എങ്കിലും ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ മനുഷ്യനെ വിജയകരമായി ചന്ദ്രനില്‍ എത്തിച്ചതിന് ശേഷമായിരിക്കും ഇത്. നാല് പേരാണ് ആര്‍ട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക. 2025 ലോ 2026 ലോ വിക്ഷേപിക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തില്‍ മനുഷ്യര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിലാവും ഈ യാത്ര.

ചന്ദ്രനില്‍ മനുഷ്യന്റെ സ്ഥിര വാസം സാധ്യമാക്കുക എന്നത് ആര്‍ട്ടെമിസ് ദൗത്യങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ചന്ദ്രനിലെ തന്നെ വിഭവങ്ങള്‍ ഇതിനായി പ്രയോജനപ്പെടത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഭൂമിയെ ഭ്രമണം ചെയ്യുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമാനമായി ചന്ദ്രനില്‍ താമസിച്ചുകൊണ്ട് ശാസ്ത്ര ഗവേഷണങ്ങള്‍ നടത്താനാകുന്ന ഒരിടമായിരിക്കും അത്.

സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് പോലെ വലിയ അളവില്‍ സാധന സാമഗ്രികള്‍ വഹിക്കാനാകുന്ന വിക്ഷേപണ വാഹനങ്ങളും അപകടരഹിതമായ മൂണ്‍ലാന്‍ഡിങ് സാങ്കേതിക വിദ്യകളും ഇതിനായി ആവശ്യമുണ്ട്. ഒപ്പം ചന്ദ്രനിലെ നിര്‍മാണം, ഗതാഗതം, ജലലഭ്യത, ഓക്‌സിജന്‍ ലഭ്യത എന്നിവയെല്ലാം സാധ്യമാക്കുന്നതിനുള്ള ദ്രുതഗതിയിലുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ട്.

WEB DESK
Next Story
Share it