Begin typing your search...

എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലണ്ടൻ മാരത്തണിൽ ഓടിക്കയറി മലയാളി

എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം ലണ്ടൻ മാരത്തണിൽ ഓടിക്കയറി മലയാളി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ലോകമെമ്പാടുമുള്ള ഫിറ്റ്‌നസ് പ്രേമികളുടെ സ്വപ്നങ്ങളിൽ ഒന്നാണ് ലണ്ടൻ മാരത്തണിൽ പങ്കെടുക്കുക എന്നത്. ധാരാളം ആളുകൾ ലണ്ടൻ മാരത്തണിൽ പങ്കെടുക്കാൻ ശ്രമിക്കാറുണ്ട് എന്നാൽ എല്ലാവർക്കും അതിനുള്ള അവസരം ലഭിക്കാറില്ല. നറുക്കെടുപ്പിലൂടെ ഭാഗ്യശാലികൾക്കും, Cancer Research UK പോലുള്ള സന്നദ്ധ സംഘടനകൾ ധനശേരണാർത്ഥവും മാരത്തണിൽ പങ്കെടുക്കാനുള്ള അവസരം നൽകാറുണ്ട്.

എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചേർത്തല സ്വദേശി പ്രിൻസ് പ്രതാപന് ലണ്ടൻ മാരത്തണിൽ പങ്കെടുക്കാൻ ഇത്തവണ അവസരം ലഭിച്ചത്. ലണ്ടനിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രിൻസ് മൂന്ന് മാസത്തെ കഠിന പരിശീലനത്തിന് ശേഷമാണ് മാരത്തൺ ഓടിയത്. ഏപ്രിൽ 23ന് നടന്ന മാരത്തണിൽ ലോകത്തിന്റെ വിവധഭാഗങ്ങളിൽ നിന്നുള്ള 48,000 ഓട്ടക്കാരാണ് പങ്കെടുത്തത്.

ലണ്ടൻ നഗരത്തിന്റെ ശ്രദ്ധേയമായ tower bridge, house of parliament തുടങ്ങിയ പാതകളിലൂടെ 42.195 കിലോമീറ്റർ സഞ്ചരിച്ച് Buckingham കൊട്ടാരത്തിന് മുന്നിലാണ് മാരത്തൺ അവസാനിച്ചത്. തനിക്കിത് അഭിമാനത്തിന്റെ നിമിഷങ്ങൾ ആണെന്ന് മാരത്തൺ പൂർത്തിയാക്കിയ പ്രിൻസ് പറഞ്ഞു. പ്രിൻസ് പ്രതാപനെ കൂടാതെ നടൻ Milind Soman ഉൾപ്പെടെയുള്ള മറ്റുചില ഇന്ത്യക്കാരും ഇത്തവണ ലണ്ടൻ മാരത്തണിൽ പങ്കെടുത്തിരുന്നു.

WEB DESK
Next Story
Share it