Begin typing your search...

'മുഖ്യമന്ത്രിയുടേത് ജനവികാരം മാനിക്കാത്ത ഏകാധിപതിയുടെ ശബ്ദം; കെ സുധാകരൻ

മുഖ്യമന്ത്രിയുടേത് ജനവികാരം മാനിക്കാത്ത ഏകാധിപതിയുടെ ശബ്ദം;  കെ സുധാകരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ധനവിലയിൽ ഏർപ്പെടുത്തിയ കനത്ത സെസ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എൽ ഡി എഫ് ഘടകകക്ഷി യോഗത്തിൽ പറഞ്ഞതായുള്ള മാധ്യമ വാർത്തകൾ പ്രക്ഷോഭപാതയിലുള്ള കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം അപമാനിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ എം പി. ജനവികാരം മാനിക്കാത്ത ധിക്കാരിയായ ഒരു ഏകാധിപതിയുടെ ശബ്ദമാണിത്. പിണറായി സർക്കാർ മുട്ടുകുത്തുംവരെ കോൺഗ്രസ് തീപാറുന്ന സമരവുമായി നിയമസഭയിലും തെരുവുകളിലും ഉണ്ടാകുമെന്നും കെ പി സി സി പ്രസിഡൻറ് വ്യക്തമാക്കി.

സാമൂഹ്യസുരക്ഷാ പെൻഷൻ കൊടുക്കാനാണ് സെസ് കൂട്ടിയതെന്ന പ്രചാരണം തന്നെ തെറ്റാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. സാമൂഹ്യസുരക്ഷാ പെൻഷൻ 2500 രൂപയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറ്റ ഇടതുസർക്കാർ ഇപ്പോൾ നല്കുന്നത് വെറും 1600 രൂപ മാത്രം. ഇങ്ങനെയൊരു വാഗ്ദാനം പിണറായി സർക്കാർ ഇപ്പോൾ ഓർക്കുന്നുപോലുമില്ല. രണ്ടാം പിണറായി സർക്കാർ ക്ഷേമപെൻഷൻ ഒരു രൂപപോലും വർധിപ്പിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബർ, ജനുവരിയിലെ പെൻഷൻ കൊടുത്തിട്ടേയില്ലെന്നും കെ പി സി സി പ്രസിഡൻറ് പറഞ്ഞു.

രാജ്യത്ത് ഇന്ധനങ്ങൾക്ക് ഏറ്റവുമധികം നികുതിയും വിലയുമുള്ള സംസ്ഥാനമാണ് കേരളമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നികുതിയാണ് ഇത്രയും വലിയ വില വർധനവിനു കാരണം. പെട്രോളിന് 57.61 രൂപ അടിസ്ഥാന വിലയുള്ളപ്പോൾ നികുതികൾ 43.22 രൂപയാണ്. ഡീസലിന് 58.66 രൂപ അടിസ്ഥാനവിലയുള്ളപ്പോൾ നികുതികൾ 32.70 രൂപയാണ്. ഇതോടൊപ്പമാണ് 2 രൂപയുടെ സെസ് കൂടി ചുമത്തിയത്. രാജ്യത്തൊരിടത്തും ഇല്ലാത്ത ഈ നികുതിരാജിലൂടെ 1200 കോടി രൂപയാണ് സർക്കാർ പിഴിഞ്ഞെടുക്കുന്നതെന്നും കെ പി സി സി പ്രസിഡൻറ് വ്യക്തമാക്കി.

Ammu
Next Story
Share it