Begin typing your search...

ജപ്പാൻ പ്രധാനമന്ത്രിക്കു നേരെയെറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പരുക്കില്ലാതെ രക്ഷപ്പെട്ടു

ജപ്പാൻ പ്രധാനമന്ത്രിക്കു നേരെയെറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; പരുക്കില്ലാതെ രക്ഷപ്പെട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ജപ്പാൻ പ്രധാനമന്ത്രി ഫുമോയി കിഷിദയ്ക്കു നേരെ ആക്രമണം. പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ഫുമിയോ കിഷിദ പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നാണ് വിവരം. പടിഞ്ഞാറൻ ജപ്പാനിലെ വാകയാമയിൽ തുറമുഖം സന്ദർശിക്കുമ്പോഴായിരുന്നു ആക്രമണം. അക്രമി പിടിയിലായെന്നാണ് സൂചന.

പൈപ്പിനു സമാനമായ വസ്തുവാണ് പ്രധാനമന്ത്രിക്കു നേരെ എറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. ആക്രമണമുണ്ടായതിനു തൊട്ടുപിന്നാലെ പ്രധാനമന്ത്രിയെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്ന് മാറ്റി. സ്ഥലത്തുനിന്ന് സ്ഫോടനത്തിനു സമാനമായ ശബ്ദം കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവ സ്ഥലത്തുനിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ആളുകളെ മാറ്റുന്നതിന്റെയും ഒരാളെ പിടിച്ചുകൊണ്ടു പോകുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുറമുഖം സന്ദർശിച്ച ശേഷം സമീപത്തെ വേദിയിൽ പ്രസംഗിക്കാൻ തയാറെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

Elizabeth
Next Story
Share it