Begin typing your search...
ഗാസ ദുരിതാശ്വാസ ക്യാമ്പിനു നേരെ ഇസ്രയേൽ വ്യോമാക്രമണം; കുട്ടികളുൾപ്പടെ 20 പേർ കൊല്ലപ്പെട്ടു
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 20 പേര്‍ കൊല്ലപ്പെട്ടു. മധ്യഗാസയില്‍ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ഇസ്രയേല്‍ സേന ആക്രമിച്ചത്. 50-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
ഞായറാഴ്ച രാത്രി വൈകിയാണ് വ്യോമാക്രമണമുണ്ടായത്. ഗാസയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ക്യാമ്പിലുണ്ടായിരുന്നു. സംഭവത്തെ കുറിച്ച് പരിശോധിച്ചുവരികയാണ് എന്നായിരുന്നു ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സിന്റെ പ്രതികരണം. നേരത്തെ വടക്കന്‍ ഗാസയ്ക്ക് സമീപം റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്ക് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ അഞ്ചു കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതുവരെ ഏതാണ്ട് 42,000 ത്തിനടുത്ത് പലസ്തീന്‍ പൗരന്മാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.
Next Story