Begin typing your search...

വെള്ളവും ഭക്ഷണവും തടയരുത്; ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ

വെള്ളവും ഭക്ഷണവും തടയരുത്;  ഇസ്രയേലിന് മുന്നറിയിപ്പുമായി ഒബാമ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ തിരിച്ചടിക്കുമെന്ന് ബരാക്ക് ഒബാമ. ​ഗാസയിലേക്കുള്ള ഭക്ഷണവും വെള്ളവുമടക്കം തടയുന്ന നടപടികൾ രാജ്യത്തിനുള്ള അന്താരാഷ്ട്ര പിന്തുണ ദുർബലപ്പെടുത്തുമെന്നും ഒബാമ അഭിപ്രായപ്പെട്ടു.

​ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, വെള്ളം, വെെദ്യുതി എന്നിവ നിർത്തലാക്കാനുള്ള ഇസ്രയേൽ സർക്കാരിന്റെ തീരുമാനം നിലവിലെ പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. ഇസ്രയേലിനുള്ള ആ​ഗോള പിന്തുണ ഇല്ലാതെയാകും. വിഷയം ഇസ്രയേലിന്റെ ശത്രുക്കൾ ഉപയോ​ഗിക്കാൻ സാധ്യതയുണ്ടെന്നും പ്രദേശത്ത് സമാധാനം പുലർത്താനുള്ള ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ തിരിച്ചടിയാകുമെന്നും ഒബാമ പറഞ്ഞു.

2001 സെപ്റ്റംബറിലെ ആക്രമണങ്ങൾക്കുശേഷം യുദ്ധവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യു.എസ് പാലിച്ചിരുന്ന ഉയർന്ന മൂല്യങ്ങൾ നഷ്ടപ്പെട്ടു. ഹമാസിന്റെ ആക്രണത്തെ അപലപിച്ച ഒബാമ, പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തെയും പിന്തുണച്ചു.

ഒബാമ യു.എസ് പ്രസിഡന്റായിരുന്ന കാലത്ത് ഹമാസുമായുള്ള സംഘർഷങ്ങളിൽ ഇസ്രയേലിന് പിന്തുണ നൽകിയിരുന്നു. എന്നാൽ, വ്യോമാക്രമണങ്ങളിൽ പലസ്തീനികൾ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായതോടെ അദ്ദേഹം രാജ്യത്തോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടിരുന്നു.

WEB DESK
Next Story
Share it