Begin typing your search...

വീടുകൾക്കു മുകളിൽ ഇസ്രയേൽ ബോംബാക്രമണം; റഫയിൽ 45 പലസ്തീൻകാർ കൊല്ലപ്പെട്ടു

വീടുകൾക്കു മുകളിൽ ഇസ്രയേൽ ബോംബാക്രമണം; റഫയിൽ 45 പലസ്തീൻകാർ കൊല്ലപ്പെട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇസ്രയേൽ സൈന്യം വീടുകൾക്കു മുകളിൽ ബോംബിട്ടതിനെത്തുടർന്നു റഫയിൽ 45 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ജബാലിയ അഭയാർഥി ക്യാംപ് ഇസ്രയേൽ സേന പിടിച്ചെടുത്തു. ഇവിടെ ഏറ്റുമുട്ടലിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്.

500 പേരെ അറസ്റ്റ് ചെയ്തു. തെക്കൻ ഗാസയിലെ രണ്ടാമത്തെ വലിയ നഗരമായ ഖാൻ യൂനിസിൽ ഇസ്രയേൽ സൈന്യവും ഹമാസും തമ്മിൽ രൂക്ഷമായ തെരുവുയുദ്ധം തുടരുകയാണ്. ഗാസയിൽ അടിയന്തര സഹായമെത്തിക്കുന്നതിനായുള്ള യുഎൻ രക്ഷാസമിതിയിലെ പ്രമേയം വോട്ടിനിടുന്നത് വീണ്ടും നീട്ടിവച്ചു. യുഎഇ അവതരിപ്പിച്ച പ്രമേയം യുഎസ് വീറ്റോ ചെയ്യുന്നത് ഒഴിവാക്കാൻ ചർച്ച തുടരുന്നു. ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ 19,667 പലസ്തീൻകാർ കൊല്ലപ്പെട്ടു. 52,586 പേർക്കു പരുക്കേറ്റു. 131 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. വടക്കൻ ഗാസയിൽ അവശേഷിച്ച 2 ആശുപത്രികൾ കൂടി ഇസ്രയേൽ സൈന്യം പിടിച്ചെടുത്തു. ജീവനക്കാരെ തടഞ്ഞുവച്ചു.

WEB DESK
Next Story
Share it