Begin typing your search...

മനുഷ്യ തലയോട്ടികൾ സമൂഹ മാധ്യമങ്ങൾ വഴി വിൽപനയ്ക്ക് ; യുവാവിനെ അറസ്റ്റ് ചെയ്ത് എഫ് ബി ഐ

മനുഷ്യ തലയോട്ടികൾ സമൂഹ മാധ്യമങ്ങൾ വഴി വിൽപനയ്ക്ക് ; യുവാവിനെ അറസ്റ്റ് ചെയ്ത്  എഫ് ബി ഐ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മനുഷ്യന്റെ തലയോട്ടികളും അസ്ഥികളും ഫേസ്ബുക്കിലൂടെ വില്‍പന നടത്തിയ 39കാരനായ ജയിംസ് നോട്ടിനെ എഫ് ബി ഐ അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്ന് 40 തലയോട്ടികളും അസ്ഥികളും കണ്ടെടുത്തു. എഫ് ബി ഐ ഏജന്റുമാര്‍ ജെയിംസ് നോട്ടിന്റെ വീട്ടിലേക്ക് ഒരു സര്‍ച്ച് വാറന്റുമായി എത്തി നടത്തിയ പരിശോധനയിലാണ് തലയോട്ടികളും അസ്ഥികളും കണ്ടെടുത്തത്.

വീട്ടില്‍ എത്തിയപ്പോള്‍ ഇവിടെ ആരൊക്കെ ഉണ്ടെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് ഞാനും എന്റെ മരണപ്പെട്ട സുഹൃത്തുക്കളും മാത്രമാണെന്നാണ് ജെയിംസ് മറുപടി നല്‍കിയത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ മോര്‍ച്ചറിയില്‍ അടുത്തിടെ മൃതദേഹങ്ങള്‍ മോഷണം പോയിരുന്നു. ആ കേസുമായി ബന്ധപ്പെടുത്തിയാണ്

എഫ് ബി ഐ ഇപ്പോള്‍ ഈ കേസ് അന്വേഷിക്കുന്നത്. ഹാര്‍വാര്‍ഡില്‍ നിന്നും മൃതദേഹങ്ങള്‍ മോഷ്ടിച്ച സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. നോട്ടിന്റെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് 40 ഓളം മനുഷ്യ തലയോട്ടികള്‍, സുഷുമ്നാ നാഡികള്‍, തുടകള്‍, ഇടുപ്പ് എല്ലുകള്‍ എന്നിവയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിന്റെ ഒരു ബാഗും എഫ് ബി ഐ കണ്ടെത്തി. അനധികൃതമായി മനുഷ്യഭാഗങ്ങള്‍ വിറ്റതിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതിനും ഇയാള്‍ക്കെതിരെ എഫ് ബി ഐ കേസെടുത്തിട്ടുണ്ട്.

അവിശിഷ്ടങ്ങള്‍ നോട്ടിന്റെ വീട്ടില്‍ അലങ്കരിച്ചാണ് സൂക്ഷിച്ചിട്ടുള്ളത്. അവയില്‍ ഒന്ന് ശിരോവസ്ത്രം കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. വില്യം ബര്‍ക്ക് എന്ന പേരിലുള്ള ഫേസബുക്ക് പേജ് വഴിയാണ് ഇയാള്‍ മനുഷ്യഭാഗങ്ങള്‍ വില്‍പന നടത്തുന്നത്. ഹാര്‍വാര്‍ഡ് മോര്‍ച്ചറി കേസില്‍ കുറ്റാരോപിതനായ പെന്‍സില്‍വാനിയ സ്വദേശി ജെറമി പോളിയുമായി ഇയാള്‍ ഫേസ്ബുക്കിലൂടെ ആശയവിനിമയം നടത്തിയിട്ടുണ്ട്. അതേസമയം, നോട്ടിന്റെ വീട്ടില്‍ കണ്ടെത്തിയ ശരീരഭാഗങ്ങള്‍ ഹാര്‍വാര്‍ഡ് മോര്‍ച്ചറിയില്‍ നിന്നുള്ളതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ട് ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പോളിക്ക് അയച്ചുകൊടുത്തതിന്റെ തെളിവുകളും എഫ് ബി ഐക്ക് ലഭിച്ചിട്ടുണ്ട്. ഹാര്‍വാര്‍ഡ് മോര്‍ച്ചറി കേസില്‍ നോട്ടിന് ബന്ധമുണ്ടെന്നാമ് അന്വേഷണ സംഘം സംശയിക്കുന്നത്.

കഴിഞ്ഞ മാസം ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് മനുഷ്യ അവശിഷ്ടങ്ങള്‍ മോഷ്ടിച്ചതിന് ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസുമായുള്ള അന്വേഷണം പുരോഗമിക്കുന്നതിടെയാണ് ജയിംസ് നോട്ടിനെ എഫ് ബി ഐ അറസ്റ്റ് ചെയ്യുന്നത്.

WEB DESK
Next Story
Share it