Begin typing your search...

ലോക സാമ്പത്തിക ഫോറം നടക്കുന്ന സമയം ദാവോസിൽ ലൈം​ഗികതൊഴിലാളികൾക്ക് വൻ ഡിമാൻഡ്; റിപ്പോർട്ട്

ലോക സാമ്പത്തിക ഫോറം നടക്കുന്ന സമയം ദാവോസിൽ ലൈം​ഗികതൊഴിലാളികൾക്ക് വൻ ഡിമാൻഡ്; റിപ്പോർട്ട്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇത്തവണത്തെ വേൾഡ് ഇക്കണോമിക് ഫോറത്തിന് വേദിയാകാനുള്ള തയ്യാറെടുപ്പിലാണ് സ്വിറ്റ്സർലൻഡിലെ ദാവോസ്. മീറ്റിംഗിൽ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ലോകനേതാക്കളും വ്യവസായികളും ഒത്തുകൂടുന്നതിനാൽത്തന്നെ ദാവോസിൽ ലൈംഗിക തൊഴിൽ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. അതിഥികൾക്ക് അകമ്പടി സേവിക്കുന്നത് മുതൽ അവരുടെ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്നതു വരെ പല കാര്യങ്ങൾക്കും തങ്ങളെ അവർ സമീപിക്കുമെന്ന് ആർഗൗവിലെ ഒരു സെക്സ് വർക്കർ ഏജൻസിയുടെ മാനേജർ പറയുന്നു.

എല്ലാ വർഷത്തേയും പോലെ, അഞ്ച് ദിവസത്തെ വാർഷിക മീറ്റിംഗാണ് ഇത്തവണയും. കാലാവസ്ഥാ വ്യതിയാനം, ജീവിതച്ചെലവിലെ പ്രതിസന്ധി, ഭക്ഷ്യ അരക്ഷിതാവസ്ഥ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ നടക്കുന്ന WEF വാർഷിക സമ്മേളനത്തിൽ വ്യവസായ പ്രമുഖർ, സർക്കാർ മേധാവികൾ, സിവിൽ സമൂഹത്തിലെ നേതാക്കൾ എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും.

തങ്ങൾക്ക് കഴിഞ്ഞ ആഴ്ച 11 റിസർവേഷനുകളും 25 പേരിൽ നിന്നും അന്വേഷണങ്ങളും ലഭിച്ചു എന്ന് ഉച്ചകോടി നടക്കുന്ന സ്ഥലത്ത് നിന്ന് 100 മൈൽ (ഏകദേശം 161 കിലോമീറ്റർ) അകലെയുള്ള ആർഗൗവിലെ സെക്സ് വർക്കർ ഏജൻസിയുടെ മാനേജരെ ഉദ്ധരിച്ച് സ്വിസ് ന്യൂസ് ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തു. അതിഥികളോടൊപ്പം അകമ്പടി സേവിക്കുന്നത് മുതൽ അത്താഴം കഴിക്കാനും, അവരുടെ ആവശ്യമായ ലൈംഗിക ആവശ്യങ്ങൾ നിറവേറ്റാനും വരെ പലരും തങ്ങളോട് അഭ്യർത്ഥിക്കുന്നുണ്ടെന്ന് അവർ വെളിപ്പെടുത്തി.

യോഗത്തിൽ പങ്കെടുക്കുന്ന 2,700 പ്രതിനിധികളിൽ ഒരാൾ തന്റെ ഒരു ഇടപാടുകാരനാണെന്നും അയാളൊരു അമേരിക്കക്കാരനാണ് എന്നുമാണ്. ഒരു ലൈംഗികത്തൊഴിലാളി ജർമ്മൻ ടാബ്ലോയിഡ് പത്രമായ ബിൽഡിനോട് പറഞ്ഞു. താൻ ഒരു മണിക്കൂറിന് ഏകദേശം 760 ഡോളറും രാത്രി മുഴുവൻ ചെലവഴിക്കുന്നതിന് 2,500 ഡോളറുമാണ് ഈടാക്കുന്നതെന്ന് മറ്റൊരാൾ പറഞ്ഞതായി ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

ഈ വർഷം എത്ര ലൈംഗികത്തൊഴിലാളികൾ ദാവോസിൽ എത്തുമെന്ന് കൃത്യമായി വ്യക്തമല്ല. യുകെ പത്രമായ ദി ടൈംസ് നടത്തിയ അന്വേഷണത്തിൽ കുറഞ്ഞത് 100 ലൈംഗികത്തൊഴിലാളികൾ എങ്കിലും ഈ സമയത്ത് ദാവോസിലേക്ക് എത്തുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

Ammu
Next Story
Share it