Begin typing your search...

ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികളുടെ മിസൈലാക്രമണം; രണ്ടുകപ്പലുകൾക്ക് നേരെയാണ് . ആക്രമണം

ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ഹൂതികളുടെ മിസൈലാക്രമണം; രണ്ടുകപ്പലുകൾക്ക് നേരെയാണ് . ആക്രമണം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ചെങ്കടലിൽ വീണ്ടും ആക്രമണം അഴിച്ചുവിട്ട് ഹൂതി വിമതർ. യുഎസിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലുൾപ്പടെ രണ്ടുകപ്പലുകൾക്ക് നേരെയാണ് ഹൂതികൾ മിസൈലാക്രമണം നടത്തിയത്.

ഫെബ്രുവരി ആറിന് പുലർച്ചെ 1.45നും വൈകീട്ട് 4.30നും (അറേബ്യൻ സമയം) ഇടയിൽ യെമനിലെ ഹൂതികേന്ദ്രങ്ങളിൽ നിന്ന് ആറ് ബാലിസ്റ്റിക് മിസൈലുകൾ കപ്പലുകൾക്ക് നേരെ തൊടുത്തുവെന്ന് യുഎസ് സൈന്യം ഔദ്യോഗിക എക്സ് ഹാൻഡിലിൽ കുറിച്ചു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതിയും രംഗത്ത് വന്നിട്ടുണ്ട്.

പുലർച്ചെ 3.20നാണ് എംവി സ്റ്റാർ നസിയ എന്ന ചരക്കുകപ്പലിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കപ്പലിന് നിസ്സാര കേടുപാടുകൾ പറ്റി. ആളപായമില്ല. ഉച്ചയ്ക്ക് രണ്ടുമണിയോടെയും നാലരയോടെയും വീണ്ടും കപ്പലിന് നേരെ ആക്രമണമുണ്ടായി. കപ്പലിന് യാതൊരു തകരാറും സംഭവിച്ചിട്ടില്ലെന്നും യാത്ര തുടരുകയാണെന്നും യുഎസ് അറിയിച്ചു.

യുകെ ഉടമസ്ഥതയിലുള്ള ചരക്കുകപ്പലായ എം.വി.മോണിങ് ടൈഡാണ് മിസൈലാക്രമണം നേരിട്ട മറ്റൊരു കപ്പൽ. ഹൂതികൾ തൊടുത്ത മൂന്നു മിസൈലുകളും കപ്പലിന് സമീപത്തായി കടലിൽ പതിച്ചുവെന്ന് സൈന്യം വ്യക്തമാക്കി. കപ്പലിന് യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും യാത്ര തുടരുകയാണെന്നും സൈന്യം അറിയിച്ചു.

കഴിഞ്ഞ ഒക്ടോബർ മുതലാണ് ചെങ്കടലിലെ കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം ആരംഭിച്ചത്. പലസ്തീന് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആക്രമണങ്ങളുടെ തുടക്കം. ആരംഭത്തിൽ ഇസ്രയേൽ കപ്പലുകളെയാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.

WEB DESK
Next Story
Share it