Begin typing your search...

ഹിസ്ബുല്ല - ഇസ്രായേൽ സംഘർഷം; വെടിനിർത്തൽ ഉടൻ ഉണ്ടാകും

ഹിസ്ബുല്ല - ഇസ്രായേൽ സംഘർഷം; വെടിനിർത്തൽ ഉടൻ ഉണ്ടാകും
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഹിസ്ബുല്ല - ഇസ്രായേൽ സംഘർഷം വെടിനിർത്തലിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഞായറാഴ്ച ഹിസ്ബുല്ലയുമായി ഇസ്രായേൽ പ്രധനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉന്നതതല ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ഈ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.

സംഘർഷം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിർദ്ദേശം ഇസ്രായേൽ താത്കാലികമായി അംഗീകരിച്ചുവെന്നും ‌കരാറിനെ കുറിച്ച് നെതന്യാഹു ആലോചനകൾ തുടരുന്നതായും സൂചനയുണ്ട്. അതേസമയം ഇസ്രായേൽ - ഹിസ്ബുല്ല ചർച്ചകളുമായി ബന്ധപ്പെട്ട് പരസ്പര വിരുദ്ധമായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

ഇസ്രായേലും ഹിസ്ബുല്ലയും വെടിനിർത്തലുമായി ബന്ധപ്പെട്ട് അന്തിമ കരാറിലേയ്ക്ക് അടുത്തിട്ടില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമാധാന ചർച്ചകൾ നടക്കുന്നതിനിടെ ഞായറാഴ്ച ഹിസ്ബുല്ല 250-ലധികം റോക്കറ്റുകളും ഡ്രോണുകളും വടക്കൻ - മധ്യ ഇസ്രായേലിലേയ്ക്ക് പ്രയോഗിച്ചിരുന്നു. ഈ ആക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. തുടർച്ചയായ വ്യോമാക്രമണത്തിലൂടെ ബെയ്‌റൂട്ടിലെ ഹിസ്ബുല്ല ലക്ഷ്യസ്ഥാനങ്ങൾ ആക്രമിച്ചാണ് ഇസ്രായേൽ തിരിച്ചടിച്ചത്.

അതേസമയം, ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരെ ശക്തമായ ആക്രമണം തുടരുകയാണ് ഇസ്രായേൽ. ബെയ്റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ല തലവൻ ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചിരുന്നു. വിവിധയിടങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നിരവധി ഹിസ്ബുല്ല കമാൻഡർമാരും പ്രധാന നേതാക്കളുമാണ് കൊല്ലപ്പെട്ടത്.

WEB DESK
Next Story
Share it