Begin typing your search...
യുക്രെയ്നില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രിയുള്‍പ്പടെ 16 പേര്‍ മരിച്ചു
യുക്രെയ്നില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ആഭ്യന്തരമന്ത്രിയുള്‍പ്പടെ 16 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. തലസ്ഥാനനഗരമായ കീവിന് സമീപത്തുള്ള കിന്റര്‍ഗാര്‍ട്ടന് സമീപത്തായിരുന്നു അപകടം.
അപകടത്തില്‍ പതിനാറ് പേര്‍ മരിച്ചതായി പൊലീസ് പറഞ്ഞു. 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പത്തുപേര്‍ കുട്ടികളാണ്. മരിച്ചവരില്‍ ആഭ്യന്തരമന്ത്രി ഉള്‍പ്പടെ നിരവധി ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
അപകടത്തെ തുടര്‍ന്ന് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍, തീപിടിച്ച സ്ഥലത്ത് നിന്ന് ഉച്ചത്തില്‍ നിലവിളി കേള്‍ക്കാം.
Next Story