Begin typing your search...

6 വയസുള്ള സ്വന്തം മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; അമ്മയെ ജീവപര്യന്തം തടവിന് വിധിച്ച് കോടതി

6 വയസുള്ള സ്വന്തം മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; അമ്മയെ ജീവപര്യന്തം തടവിന് വിധിച്ച് കോടതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അമേരിക്കയിലെ അരിസോണയിൽ ആറ് വയസുകാരനായ സ്വന്തം മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവ് ശിക്ഷ. ദേശഔൻ മാർട്ടിനസ് എന്ന ആറ് വയസുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. 29 കാരിയായ അമ്മ എലിസബത്ത് ആർക്കിബെയ്ക്ക് മകനെ മൂത്രം ഒഴുകുന്ന ക്ലോസറ്റിൽ പൂട്ടിയിട്ടാണ് പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്. 'നിന്ദ്യവും ക്രൂരവും നികൃഷ്ടവുമായ പ്രവൃത്തിക്ക് ജീവിതകാലം മുഴുവൻ തടവ് ശിക്ഷ അനുഭവിക്കാൻ താങ്കൾ അർഹയാണെന്നായിരുന്നു കോടതിയുടെ വാക്കുകൾ, പാരോൾ സാധ്യത ഇല്ലാതെ ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു. കൊക്കോനിനോ സുപ്പീരിയർ കോടതി ജഡ്ജി ടെഡ് റീഡ് എലിസബത്ത് ആണ് ശിക്ഷ വിധിച്ചത്.

കൊലപാതകം ബാലപീഡനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതരെ ചുമത്തിയിരിക്കുന്നത്. ആറ് വയസുള്ള മാർട്ടിനസ് മരിക്കുമ്പോൾ എട്ട് കിലോ മാത്രം ഭാരമേ ഉണ്ടായിരുന്നുള്ളു എന്ന് ദി ന്യു യോർക്ക് പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഭയാനകമായ അനുഭവമായിരുന്നു ഇതെന്നാണ് സംഭവത്തെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥ തന്നെ പറഞ്ഞത്. തന്റെ ജീവിതത്തിൽ ഒരിക്കലും ഇത്രയും ഭയാനകമായ സംഭവം താൻ കണ്ടിട്ടില്ല. ദേശഔൻ മാർട്ടിനസിന്റെ കുടുംബത്തിന്റെ അപ്പാർട്ട്മെന്റിൽ അവനെ കണ്ടെത്തിയപ്പോൾ വെറും എല്ലുകൾ മാത്രമാണ് ഉണ്ടായിരുന്നത്- എന്നായിരുന്നു ഫ്ലാഗ്സ്റ്റാഫ് പോലീസ് ഡിറ്റക്ടീവ് മെലിസ സീയുടെ വാക്കുകൾ.

ദേശഔന്റെ അച്ഛൻ ആൻറ്റണി മാർട്ടിനസും മുത്തശ്ശി ആൻ മാർട്ടിനസും കേസിൽ ഉൾപ്പെട്ടിരുന്നെങ്കിലും കുറ്റക്കാരെന്ന് തെളിയിക്കാൻ സാധിച്ചില്ല. മാർട്ടിനസും ഏഴ് വയസുള്ള അവന്റെ സഹോദരനും ഒരു ദിവസത്തിൽ 16 മണിക്കുറോളമാണ് 25 ഇഞ്ച് മാത്രമുള്ള ക്ലോസറ്റിൽ കഴിയേണ്ടി വന്നിരുന്നതെന്ന് മെലിസ കോടതിയിൽ പറഞ്ഞു. ദമ്പതികൾക്ക് നാല് കുട്ടികൾ ഉണ്ട്. ഇവരിൽ രണ്ട് പെൺകുട്ടികൾ ആരോഗ്യവതികളാണ്. പോലീസിൻറ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ദേശഔൻ മരിച്ചത് കടുത്ത പട്ടിണി മൂലമാണെന്നും മരണം നരഹത്യയാണെന്നും സുചിപ്പിക്കുന്നുണ്ട്.

WEB DESK
Next Story
Share it