Begin typing your search...

ഗാസയിൽ വെടി നിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണം; ചർച്ചകൾ തുടരാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

ഗാസയിൽ വെടി നിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണം; ചർച്ചകൾ തുടരാൻ ആവശ്യപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഗാസയിൽ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചർച്ചകൾ തുടരാൻ ബൈഡന്‍ ഖത്തറിനോട്​​ ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിർത്തൽ കരാറിന് മുമ്പ് ബന്ദിമോചനം സാധ്യമല്ലെന്ന നിലപാടിലാണ് ഹമാസ്. ഗാസയിലേക്ക്​ സഹായം എത്തിക്കാൻ വൈകിയാൽ ആയിരങ്ങൾ മരിക്കുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ്​ നൽകി.

കൈറോയിൽ തുടരുന്ന മധ്യസ്​ഥ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ്​ കരാറിന്​ തടസം നിൽക്കുന്നത്​ ഹമാസാണെന്ന ബൈഡന്‍റെ കുറ്റപ്പെടുത്തൽ. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ മാർഗരേഖ ഇസ്രായേൽ അംഗീകരിച്ചതായി നേരത്തെ ബൈഡൻ വ്യക്​തമാക്കിയിരുന്നു. എന്നാൽ കൈറോയിലേക്ക്​ സംഘത്തെ അയക്കാൻ വിസമ്മതിക്കുന്ന ഇസ്രായേൽ ഗാസയിൽ പലസ്​തീൻ ജനതയെ പട്ടിണിക്കിട്ട്​ കൊല്ലാനാണ്​ ശ്രമിക്കുന്നതെന്ന്​ ഹമാസ്​ നേതാവ്​ ഒസാമ ഹംദാൻ കുറ്റപ്പെടുത്തി. വെടിനിർത്തൽ കരാറിന്​ പാതയൊരുക്കാൻ ബന്ദിമോചനം നടപ്പാക്കണമെന്ന ആവശ്യം ഹമാസ്​ തള്ളി. ഉപാധികളുടെ അടിസ്​ഥാനത്തിൽ വെടിനിർത്തൽ നടപ്പാക്കിയാൽ മാത്രമേ ബന്ദിമോചനത്തിന്​ തയാറാകൂ എന്നും ഹമാസ്​ നേതൃത്വം അറിയിച്ചു.

ഗാസയിൽ ഉടൻ വെടിനിർത്തൽ അനിവാര്യമെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ പറഞ്ഞു. വാഷിങ്​ടണിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ്​ ബിൻ അബ്​ദുർറഹ്​മാൻ ബിൻ ജാസിം അൽഥാനിക്കൊപ്പം സംയുക്​ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബ്ലിങ്കന്‍.

റമദാന് മുമ്പ്​ കരാർ നടപ്പാക്കാൻ മധ്യസ്​ഥ രാജ്യമായ ഖത്തറിനോട്​ യു.എസ്​ നേതൃത്വം നിർദേശിച്ചു. ഗസ്സയിലേക്ക്​ സഹായം എത്തിക്കാൻ വൈകിയാൽ ഗൾഫ്​ മേഖല കൂടുതൽ പ്രക്ഷുബ്​ധമാകുമെന്ന്​ മുസ്​ലിം രാജ്യങ്ങളുടെ പൊതു കൂട്ടായ്​മയായ ഒ.ഐ.സിയുടെ വദേശകാര്യ മന്ത്രിമാർ സംയുക്​ത പ്രസ്​താവനയിൽ വ്യക്​തമാക്കി. ഗസ്സയിൽ തുടരുന്ന വംശഹത്യ എല്ലാ പരിധികളും ലംഘിച്ചതായും പ്രസ്​താവനയിൽ ഒ.ഐ.സി മന്ത്രിമാർ കുറ്റപ്പെടുത്തി.

ഇസ്രായേൽ യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്‍റ്സിന്‍റെ അമേരിക്കൻ സന്ദർശനം തുടരുകയാണ്. അമേരിക്കൻ വൈസ്​ പ്രസിഡൻറ്​ കമലാ ഹാരിസ്​, യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി ആൻറണി ബ്ലിങ്കന്‍, ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ജെയ്​ക്​ സള്ളിവൻ എന്നിവരുമായി ഗാന്‍റ്സ് ചർച്ച നടത്തി. ഗാസയിൽ സഹായം എത്തിക്കാൻ ബദൽ മാർഗങ്ങൾ ആരായുമെന്ന്​ അമേരിക്കൻ നേതൃത്വം ഗാന്‍റ്സിനെ ധരിപ്പിച്ചു. സഹായ വിതരണത്തിന്​ യു.എസ്​ സൈനിക സഹായം ലഭ്യമാക്കാൻ ​സന്നദ്ധത അറിയിച്ചതായി പെന്‍റഗൺ വൃത്തങ്ങള്‍ പറഞ്ഞു. അതേ സമയം ഗാസയിലേക്ക്​ സൈന്യത്തെ അയക്കില്ലെന്ന മുൻനിലപാടിൽ മാറ്റമില്ലെന്നും പെൻറഗൺ കൂട്ടിച്ചേര്‍ത്തു. വടക്കൻ ഗാസയിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ ആയിരങ്ങൾ ദുരിതത്തിലാണ്​. ഭക്ഷ്യവസ്​തുക്കളും മറ്റും എയർഡ്രോപ്പ്​ ചെയ്​തതു കൊണ്ട്​ പ്രതിസന്​ധി അവസാനിക്കില്ലെന്ന്​ യു.എൻ ഏജൻസികൾ അറിയിച്ചു. അതിർത്തി മാർഗം കൂടുതൽ ട്രക്കുകൾ അയക്കുകയും താൽക്കാലിക വെടിനിർത്തൽ നടപ്പാക്കുകയുമാണ്​ പ്രധാനമെന്നും യു.എൻ ഏജൻസികൾ വ്യക്തമാക്കി.

ചെങ്കടലിൽ കേബിളുകൾക്ക് തകരാർ സംഭവിച്ചത് ആഗോള ഇന്റർനെറ്റിലും വാർത്താവിനിമയത്തിലും തടസ്സങ്ങൾ സൃഷ്ടിച്ചേക്കുമെന്ന്​ മുന്നറിയിപ്പുണ്ട്​. ഹൂതികൾക്ക് ആധിപത്യമുള്ള മേഖലകളിലാണ് കേബിളുകൾക്ക് പ്രശ്നം നേരിട്ടത്. ഏഷ്യ-ആഫ്രിക്ക-യൂറോപ്-1, യൂറോപ്-ഇന്ത്യ ഗേറ്റ്‍വേ, സീകോം, ടി.ജി.എൻ-ഗൾഫ് എന്നീ കേബിളുകൾ തടസ്സം നേരിട്ടവയിൽപെടും. ചെങ്കടൽ വഴിയുള്ള ഇന്റർനെറ്റിന്റെ 25 ശതമാനത്തെ ബാധിക്കുന്നതാണ് നടപടി. തങ്ങള്‍ക്ക്​ നേരെയുള്ള മിസൈൽ ആക്രമണത്തിന്​ തിരിച്ചടിയായി ലബനാനിൽ ഹിസ്​ബുല്ലയുടെ സൈനിക കേന്ദ്രത്തിനു നേർക്ക്​ ആക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു.

WEB DESK
Next Story
Share it