Begin typing your search...

ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തം; 149 പേർ മരിച്ചു

ദക്ഷിണകൊറിയയിലെ ഹാലോവീൻ ദുരന്തം; 149 പേർ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ദക്ഷിണകൊറിയയിൽ ഹാലോവീൻ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 149 കടന്നു. 86 പേർക്ക് പരിക്ക് പറ്റി 19 പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സിയോളിലെ ഇറ്റാവോൺ ജില്ലയിൽ നിന്നുള്ള വീഡിയോയിൽ, തെരുവുകളിൽ മറ്റുള്ളവരുടെ അടിയിൽ കുടുങ്ങിയ ആളുകളെ രക്ഷാപ്രവർത്തകർ വലിച്ച് പുറത്തേക്കെത്തിക്കാൻ ശ്രമിക്കുന്നത് കാണാം. നിരവധി പേർക്ക് രക്ഷാപ്രവർത്തകർ അടിയന്തരശുശ്രൂഷ നൽകുന്നതും വീഡിയോകളിലുണ്ട്. തിക്കും തിരക്കും ഉണ്ടാവാനിടയായ കാരണം ഇൻിയും കണ്ടെത്തിയിട്ടില്ല. ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

കൊവിഡ് കാലത്തിനുശേഷമുള്ള ആദ്യ ഹാലോവീൻ ആഘോഷത്തിൽ പങ്കെടുക്കാൻ പതിനായിരത്തോളം പേർ എത്തിയിരുന്നതായാണ് റിപ്പോർട്ട്. ഇറ്റാവോൺ പ്രദേശത്ത് തിരക്ക് കൂടുതലാണെന്നും സുരക്ഷിതമല്ലെന്ന് തോന്നുന്നെന്നുമുള്ള തരത്തിൽ വൈകുന്നേരം സോഷ്യൽ മീഡിയ പോസ്റ്റുകൾ പുറത്തുവന്നിരുന്നു.

രാത്രി ഒരുപാട് ചെറുപ്പക്കാർ ഒത്തുകൂടിയിരുന്നു. ഹാലോവീൻ വേഷങ്ങൾ ധരിച്ച് നിരവധിപേരാണ് എത്തിയത്. പലരും തിരക്കിൽ അസ്വസ്ഥരായിരുന്നു. സംഭവം നടക്കുന്നതിന് മുമ്പത്തെ അവസ്ഥ ബിബിസി റിപ്പോർട്ട് ചെയ്യുന്നു. തിക്കിലും തിരക്കിലും പെട്ട് പലർക്കും ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. മറ്റ് പലർക്കും ശ്വാസതടസവും അനുഭവപ്പെട്ടു.

Elizabeth
Next Story
Share it