Begin typing your search...

'തട്ടിപ്പ് തട്ടിപ്പ് തന്നെ; ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല': തിരിച്ചടിച്ച് ഹിൻഡൻബർഗ്

തട്ടിപ്പ് തട്ടിപ്പ് തന്നെ; ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല: തിരിച്ചടിച്ച് ഹിൻഡൻബർഗ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗിന്റെ റിപ്പോർട്ടിലെ ആരോപണങ്ങൾ ഇന്ത്യയ്ക്കും ഇന്ത്യൻ സ്ഥാപനങ്ങൾക്കും എതിരായ ആക്രമണമാണെന്ന് പറഞ്ഞ അദാനി ഗ്രൂപ്പിന് മറുപടിയുമായി ഹിൻഡൻബർഗ്. തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവിൽ തട്ടിപ്പിനെ മറയ്ക്കാനാകില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസ്സപ്പെടുത്തുന്നു. വിദേശത്തെ സംശയകരമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 413 പേജുള്ള അദാനിയുടെ കുറിപ്പിൽ മറുപടികളുള്ളത് 30 പേജിൽ മാത്രമാണെന്നും ഹിൻഡൻബർഗ് പറഞ്ഞു.

അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ സാമ്പത്തിക വളർച്ച ഇന്ത്യയുടെ വിജയവുമായി കോർത്തിണക്കാൻ ശ്രമിച്ചു. ഇന്ത്യയെന്ന രാജ്യം ഊർജസ്വലമായ ജനാധിപത്യവും മികവുറ്റ ഭാവിയും വളർന്നുവരുന്ന മഹാശക്തിയുമാണ്. ദേശീയതയുടെ മറവിൽ അദാനി നടത്തുന്ന കൊള്ള രാജ്യത്തിന്റെ ഭാവിയെ പിന്നോട്ടടിക്കുകയാണ്. വഞ്ചന വഞ്ചന തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അതിപ്പോൾ ലോകത്തിലെ ഏത് ധനികൻ ചെയ്താലും.'– ഹിൻഡൻബർഗ് വ്യക്തമാക്കി.

Elizabeth
Next Story
Share it