Begin typing your search...

പെൻഷൻ പ്രായം വർധിപ്പിക്കാനുളള നടപടിക്ക് അംഗീകാരവുമായി ഫ്രാൻസ്

പെൻഷൻ പ്രായം വർധിപ്പിക്കാനുളള നടപടിക്ക് അംഗീകാരവുമായി ഫ്രാൻസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഫ്രാൻസിൽ പെൻഷൻ പ്രായം കൂട്ടാനുള്ള നടപടിക്ക് അംഗീകാരം. പെൻഷൻ പ്രായം 62ൽനിന്ന് 64 ആയി ഉയർത്തുന്നതിനാണ് കോൺസ്റ്റിറ്റ്യൂഷണൽ കൗൺസിൽ അംഗീകാരം നൽകിയത്. പെൻഷൻ പ്രായം വർധിപ്പിക്കുന്നതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് നടപടി.

മാർച്ചിലാണ് സർക്കാർ പ്രത്യേക അധികാരം ഉപയോഗിച്ചു വോട്ടെടുപ്പില്ലാതെ പെൻഷൻ പ്രായം ഉയർത്താൻ തീരുമാനിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് കോൺസ്റ്റിറ്റ്യൂഷണൽ കൗൺസിൽ യോഗം ചേർന്ന് പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിച്ചത്. യോഗം നടക്കുന്ന കെട്ടിടത്തിനു മുൻപിലും പ്രതിഷേധക്കാർ തമ്പടിച്ചിരുന്നു. എന്നാൽ ഈ പരിസരത്ത് ശനിയാഴ്ച വരെ കൂട്ടം കൂടുന്നത് നിരോധിച്ചു.

ഫുൾ പെൻഷൻ ലഭിക്കണമെങ്കിൽ 2 വർഷം കൂടി ജോലി ചെയ്യണമെന്ന നിബന്ധനയാണു പ്രതിഷേധത്തിനു കാരണം. പാർലമെന്റിന്റെ അനുമതിയില്ലാതെ തീരുമാനമെടുത്തെന്നാരോപിച്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയ്ക്ക് എതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നിരുന്നു. മക്രോ രാജിവയ്ക്കണമെന്നു സമരം ചെയ്യുന്ന സംഘടനകളും ആവശ്യപ്പെട്ടു. രാജ്യത്തെ സമ്പദ്​രംഗം കൂടുതൽ മത്സരാധിഷ്ഠിതമാക്കാൻ പെൻഷൻ പ്രായം ഉയർത്തുന്നതുപോലുള്ള തീരുമാനങ്ങൾ വേണമെന്ന് മക്രോ പറയുന്നു. കുറഞ്ഞ ജനനനിരക്കും ഉയർന്ന ആയുർദൈർഘ്യവും ആണ് രാജ്യത്തുള്ളത്.

Elizabeth
Next Story
Share it