ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023: മത്സരക്രമ പട്ടിക പ്രസിദ്ധീകരിച്ചു

ഫിഫ അണ്ടർ-20 വേൾഡ് കപ്പ് അർജന്റീന 2023 ടൂർണമെന്റിന്റെ മത്സരക്രമ പട്ടിക പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഔദ്യോഗിക നറുക്കെടുപ്പ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് വെച്ച് 2023 ഏപ്രിൽ 21-ന് നടന്നു. ഫിഫ ഡയറക്ടർ ഓഫ് ടൂർണമെന്റ്‌സ് ജെയ്മി യർസാ, സമാന്ത ജോൺസൻ, ഫുട്ബാൾ ഇതിഹാസങ്ങളായ യുവാൻ പാബ്ലോ സോറിൻ, ഡേവിഡ് ട്രെസഗെ എന്നിവർ ഈ നറുക്കെടുപ്പ് ചടങ്ങിൽ പങ്കെടുത്തു. ആറ് ഗ്രൂപ്പുകളിലേക്കുള്ള നാല് ടീമുകളെ വീതം ഈ നറുക്കെടുപ്പിൽ തിരഞ്ഞെടുത്തിട്ടുണ്ട്.
The stage is set. Which nation will lift the FIFA #U20WC trophy?
— FIFA World Cup (@FIFAWorldCup) April 21, 2023
ഗ്രൂപ്പ് A
Argentina
Uzbekistan
Guatemala
New Zealand
ഗ്രൂപ്പ് B
USA
Ecuador
Fiji
Slovakia
ഗ്രൂപ്പ് C
Senegal
Japan
Israel
Colombia
ഗ്രൂപ്പ് D
Italy
Brazil
Nigeria
Dominican Republic
ഗ്രൂപ്പ് E
Uruguay
Iraq
England
Tunisia
ഗ്രൂപ്പ് F
France
Korea Republic
The Gambia
Honduras
2023 മെയ് 20 മുതൽ ജൂൺ 11 വരെയാണ് ഫിഫ അണ്ടർ-20 വേൾഡ് കപ്പ് അർജന്റീന 2023 ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 24 ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ലാ പ്ലാറ്റ, മെൻഡോസ, സാൻ യുവാൻ, സാന്റിയാഗോ ഡെൽ എസ്റ്ററോ എന്നീ നഗരങ്ങളിൽ വെച്ചാണ് ടൂർണമെന്റ്‌റ് സംഘടിപ്പിക്കുന്നത്. ഫിഫ അണ്ടർ-20 വേൾഡ് കപ്പ് 2023 ടൂർണമെന്റിന് അർജന്റീന ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ അസോസിയേഷൻസ് (FIFA) 2023 ഏപ്രിൽ 17-ന് സ്ഥിരീകരിച്ചിരുന്നു.
2021-ൽ ഇന്തോനേഷ്യയിൽ വെച്ച് നടക്കാനിരുന്ന ടൂർണമെന്റ് COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 2023-ലേക്ക് മാറ്റിവെക്കുകയായിരുന്നു. ടൂർണമെന്റിൽ ഇസ്രായേൽ പങ്കെടുക്കുന്നതിനെ ചൊല്ലി ഇന്തോനേഷ്യയിൽ ഉയർന്ന് വന്ന പ്രതിഷേധങ്ങളെ തുടർന്ന് ഇന്തോനേഷ്യയുടെ ആതിഥേയത്വം 2023 മാർച്ച് 29-ന് ഫിഫ റദ്ദാക്കിയിരുന്നു. ഇതിനെത്തുടർന്ന് ടൂർണമെന്റ് നടത്തുന്നതിനായി അർജന്റീന മുന്നോട്ട് വരികയായിരുന്നു.