Begin typing your search...
‘പാരറ്റ് ഫീവർ’: ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ; അഞ്ച് മരണം
പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ. രോഗം ബാധിച്ച് അഞ്ച് പേർ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പക്ഷികളിൽ വരുന്ന ക്ലെമിഡയ വിഭാഗത്തിൽ പെട്ട ബാക്ടീരിയയാണ് ഇതിന് കാരണം.
രോഗബാധിതരായ പക്ഷികളിൽ നിന്നുള്ള സ്രവങ്ങളാൽ മലിനമായ പൊടിപടലങ്ങൾ ശ്വസിക്കുന്നതിലൂടെയാണ് മനുഷ്യർക്ക് പാരറ്റ് ഫീവർ പിടിപെടുന്നത്.
ഒരു പക്ഷി കൊത്തിയാലോ പക്ഷിയുടെ കൊക്കും മനുഷ്യന്റെ വായയും തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം മൂലമോ ആണ് വ്യക്തികൾക്ക് വരുന്നത്. 2023ലാണ് ഈ രോഗം തിരിച്ചിറിയുന്നത്.
രോഗംപിടിപെട്ട പക്ഷികളുമായി ബന്ധം പുലര്‍ത്തുന്നവരിലാണ് ഇപ്പോൾ രോഗം കണ്ടെത്തിയിരിക്കുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെങ്കിലും അത്തരം കേസുകളൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
Next Story