Begin typing your search...

ടേക്ക് ഓഫിനിടെ എഞ്ചിൻ തകരാറിലായി ; എമർജൻസി എക്സിറ്റിലൂടെ പുറത്ത് കടന്ന് യാത്രക്കാർ , ഒഴിവായത് വൻ ദുരന്തം

ടേക്ക് ഓഫിനിടെ എഞ്ചിൻ തകരാറിലായി ; എമർജൻസി എക്സിറ്റിലൂടെ പുറത്ത് കടന്ന് യാത്രക്കാർ , ഒഴിവായത് വൻ ദുരന്തം
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കനത്ത മണ്ണിൽ ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്, എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക് പരിക്ക്. 200ഓളം യാത്രക്കാർക്കാണ് അമേരിക്കയിലെ അറ്റ്ലാൻറ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയത്. അറ്റ്ലാൻറയിൽ നിന്ന് മിനെപോളിസിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻ വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്. ടേക്ക് ഓഫ് ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് എൻജിൻ തകരാറ് പൈലറ്റ് ശ്രദ്ധിക്കുന്നത്.

ഇതോടെ റൺവേയിൽ തന്നെ എമർജൻസി വാതിലുകളിലൂടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. മഞ്ഞ് വീഴ്ച രൂക്ഷമായതിന് പിന്നാലെ അറ്റ്ലാൻറയിൽ നിന്നുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടിരുന്നു. ബോയിംഗ് 757-300 വിമാനത്തിൽ നിന്ന് 201 യാത്രക്കാരും രണ്ട് പൈലറ്റുമാരും അഞ്ച് എയർ ഹോസ്റ്റസുമാരുമാണ് അടിയന്തരമായി പുറത്തിറങ്ങിയത്. എമർജൻസി വാതിലുകളിലൂടെ പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ നാല് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര പ്രോട്ടോക്കോൾ അനുസരിച്ചാണ് യാത്രക്കാർക്ക് എമർജൻസി വാതിലുകളിലൂടെ പുറത്തേക്ക് ഇറങ്ങേണ്ടി വന്നതെന്നാണ് വിമാനക്കമ്പനി വിശദമാക്കുന്നത്.

യാത്രക്കാരുടെ സംരക്ഷണമാണ് ഏറ്റവും പ്രധാനമെന്നും സംഭവിച്ച ബുദ്ധിമുട്ടുകൾക്ക് ക്ഷമാപണം നടത്തുന്നതുമായി ഡെൽറ്റ എയർലൈൻ സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അറ്റ്ലാൻറ വിമാനത്താവളത്തിലെ അഞ്ച് റൺവേകളും മണിക്കൂറുകളോളമാണ് അടച്ചിടേണ്ടി വന്നത് ഇതിനോടകം അറ്റ്ലാൻറയിൽ നിന്നുള്ള 500 വിമാനങ്ങളാണ് റദ്ദാക്കിയതെന്നാണ് ഡെൽറ്റ എയർലൈൻ വിശദമാക്കുന്നത്. പ്രവചനങ്ങൾക്ക് അതീതമായ രീതിയിലാണ് ഈ മേഖലയിൽ മഞ്ഞ് വീഴ്ച.

WEB DESK
Next Story
Share it