Begin typing your search...

ജപ്പാനിലെ ഭൂകമ്പം ; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

ജപ്പാനിലെ ഭൂകമ്പം ; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മധ്യ-പടിഞ്ഞാറൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്.

അടിയന്തര കൺട്രോൾ റൂം ആരംഭിച്ചതായി സോഷ്യൽ മീഡിയയിലൂടെയാണ് ഇന്ത്യൻ എംബസി അറിയിച്ചത്. +818039301715, +817014920049, +818032144734, +818062295382, +818032144722 എന്നിങ്ങനെയാണ് അടിയന്തര കോൺടാക്റ്റ് നമ്പറുകള്‍. sscons.tokyo@mea.gov.in, offseco.tokyo@mea.gov.in, എന്നി ഇമെയില്‍ ഐഡികള്‍ വഴിയും ബന്ധപ്പെടാന്‍ സാധിക്കും.

റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനിൽ അനുഭവപ്പെട്ടത്. 21 തുടർഭൂചലനങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്. തീരപ്രദേശങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു. വാഹനങ്ങൾ ഒലിച്ചുപോവുകയും റോഡുകളിൽ ഉൾപ്പെടെ വലിയ വിള്ളലുകളുണ്ടാവുകയും ചെയ്തു.

സുനാമിയെ തുടര്‍ന്ന് തീരത്ത് നിന്നും ഒഴിഞ്ഞു പോകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. നോട്ടോയിൽ അഞ്ച് മീറ്റർ ഉയരത്തിൽ തിരയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ സർക്കാർ വക്താവ് അറിയിച്ചു. രണ്ട് ദിവസം തുടർ ചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. നൈഗാട്ട, ടൊയാമ മേഖലകളിൽ തുടർചലനമുണ്ടായി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ സ്ഥിതിഗതികൾ വിലയിരുത്തി.

WEB DESK
Next Story
Share it