Begin typing your search...

ഇറാനിലെ ഇരട്ട സ്ഫോടനം ; മരണ സംഖ്യ ഉയരുന്നു

ഇറാനിലെ ഇരട്ട സ്ഫോടനം ; മരണ സംഖ്യ ഉയരുന്നു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

തെക്കൻ ഇറാനിലെ കെർമാനിൽ സ്ഫോടനത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും 170ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട കമാൻഡർ ഖാസിം സൊലൈമാനിയുടെ ഖബറിന് സമീപമാണ് സ്ഫോടനം നടന്നതെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഖാസിം സൊലൈമാനിയുടെ സ്മരണയ്ക്കായി നടന്ന ചടങ്ങിനിടെയാണ് സ്ഫോടനം ഉണ്ടായത്. 2020-ൽ ബാഗ്ദാദ് വിമാനത്താവളത്തിൽ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് ഇറാന്റെ ഉന്നത കമാൻഡറായിരുന്ന സുലൈമാനി കൊല്ലപ്പെട്ടത്.

ഖബര്‍സ്ഥാനിലേക്ക് പോകുന്ന റോഡിൽ നിരവധി ഗ്യാസ് ക്യാനിസ്റ്ററുകൾ പൊട്ടിത്തെറിച്ചതായി നൂർ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഭീകരാക്രമണമാണ് നടന്നതെന്ന് കെർമാൻ പ്രവിശ്യയിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സുലൈമാനിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് നൂറുകണക്കിന് പേര്‍ ഒത്തുകൂടിയ സമയത്താണ് സ്ഫോടനം നടന്നതെന്ന് റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു.

WEB DESK
Next Story
Share it