Begin typing your search...

2023-ൽ ഇന്ത്യയിൽ ആഭ്യന്തര പലായനം നടത്തേണ്ടി വന്നത് അഞ്ചുലക്ഷം പേർക്ക്; റിപ്പോർട്ട് പുറത്ത് വിട്ട് ഐഡിഎംസി

2023-ൽ ഇന്ത്യയിൽ ആഭ്യന്തര പലായനം നടത്തേണ്ടി വന്നത് അഞ്ചുലക്ഷം പേർക്ക്; റിപ്പോർട്ട് പുറത്ത് വിട്ട് ഐഡിഎംസി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

2023-ൽ ഇന്ത്യയിൽ പ്രകൃതി ദുരന്തങ്ങളോ ആഭ്യന്തര കലാപങ്ങളോ കാരണം അഞ്ച് ലക്ഷത്തിലധികം ജനങ്ങൾക്ക് പലായനം ചെയ്യേണ്ടിവന്നതായി റിപ്പോർട്ട്. ഈ റിപ്പോർട്ട് പുറത്തുവിട്ടത് സ്വറ്റ്സർലാഡിലെ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റേണല്‍ ഡിസ്പ്ലേ്സ്മന്റ് മോണിറ്ററിങ് സെന്റര്‍ ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. ദക്ഷിണേഷ്യയില്‍ കലാപം മൂലം മറ്റു നാടുകളിലേക്ക് പലായനം ചെയ്യേണ്ടിവന്ന 69,000 പേരില്‍ 67,000 പേരും മണിപ്പൂര്‍ സ്വദേശികളാണെന്നാണ് റിപ്പോർട്ടിൽ പറയ്യുന്നത്.

2023-ല്‍ 7.59 കോടി പേരാണ് ലോകമെമ്പാടും ആഭ്യന്തര പലായനം ചെയ്തത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതില്‍ 6.83 കോടി പേര്‍ക്ക് നാടുപേക്ഷിക്കേണ്ടിവന്നത് കലാപവും സംഘര്‍ഷ സാഹചര്യങ്ങളും മൂലമാണ്. കലാപവും സംഘര്‍ഷവും കാരണം ആഭ്യന്തര പലായനത്തിന്റെ 44 ശതമാനവും നടന്നിട്ടുള്ളത് പലസ്തീൻ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളില്‍ നിന്നാണ്. പ്രകൃതി ദുരന്തങ്ങളാല്‍ മാറിപ്പാര്‍ക്കേണ്ടി വന്നത് 2.64 കോടി പേര്‍ക്കാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

WEB DESK
Next Story
Share it