Begin typing your search...

അഫ്ഗാനിസ്ഥാനിൽ അതിശൈത്യത്തിൽ 124 മരണം: യഥാർത്ഥ മരണസംഖ്യ കൂടുതലെന്ന് സന്നദ്ധ സംഘടനകൾ

അഫ്ഗാനിസ്ഥാനിൽ അതിശൈത്യത്തിൽ 124 മരണം: യഥാർത്ഥ മരണസംഖ്യ കൂടുതലെന്ന് സന്നദ്ധ സംഘടനകൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

അഫ്ഗാനിസ്ഥാനിൽ അതി ശൈത്യത്തിൽ 124 മരണം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 124 പേർ മരിച്ചെന്ന് താലിബാൻ ഭരണകൂടമാണ് വ്യക്തമാക്കിയത്. യഥാർത്ഥ മരണം ഇതിലും കൂടുതൽ വരുമെന്നാണ് സന്നദ്ധ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപ കാലത്തെ ഏറ്റവും തഴ്ന്ന താപനിലയാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ.

രണ്ടാഴ്ചകൂടെ താപനില താഴ്ന്ന നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഗ്രാമീണ മേഖലയിലാണ് കൂടുതൽ പേരും മരിച്ചത്. സന്നദ്ധ സംഘനകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് താലിബാൻ വിലക്കിയിരുന്നു. ഇതേ തുടർന്ന് അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾ അഫ്ഗാനിസ്ഥാനിൽ പ്രവർത്തനം നിർത്തിയിരുന്നു. ഇതും സാധാരണക്കാർക്ക് സഹായം എത്തിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.

Elizabeth
Next Story
Share it