കോവിഡ് വ്യാപനം; ചൈനയോട് കൂടുതല്‍ കണക്കുകള്‍ ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന

ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗവ്യാപനത്തെ കുറിച്ചും രോഗികളെ പ്രവേശിപ്പിച്ച ആശുപത്രികള്‍, ത്രീവപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗികള്‍, കോവിഡ് മരണങ്ങള്‍ എന്നിവയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പങ്കുവെക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന. വാക്‌സീന്‍ സ്വീകരിച്ചവരുടേയും കൃത്യമായ കണക്ക് നല്‍കണമെന്ന് നിര്‍ദേശമുണ്ട്.
ആഗോളതലത്തില്‍ കോവിഡ് വ്യാപന സാധ്യതകളുടെ ആശങ്കള്‍ കുറയ്ക്കാന്‍ ഈ വിവരങ്ങള്‍ ഉപകാരപ്പെട്ടേക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. കോവിഡ് പ്രതിരോധത്തില്‍ ചൈനയ്ക്ക് വേണ്ട സഹായം നല്‍കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പല രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, യു.എസ്, സ്‌പെയ്ന്‍, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാന്‍, തായ്‌വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കി.