ഖലിസ്ഥാന്റെ പ്രകടനത്തില്‍ പങ്കെടുത്ത കനേഡിയന്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
കാനഡയിലെ ബ്രാംപ്ടനിലുള്ള ഹിന്ദുക്ഷേത്ര വളപ്പില്‍ നടന്ന അതിക്രമങ്ങളില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീന്ദര്‍ സോഹിയെ സസ്‌പെന്‍ഡ് ചെയ്തു. അതിക്രമത്തിന്റെ വിഡിയോയില്‍ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഹരീന്ദര്‍ സോഹി ഖലിസ്ഥാന്‍ കൊടിയുമായി നില്‍ക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
Just in: One of the pro-Khalistan protestors who attacked the Hindu Sabha Temple yesterday was an off-duty cop from @PeelPolice Sgt Harinder Sohi.
— Dhairya Maheshwari (@dhairyam14) November 4, 2024
The fears that Khalistani sympathisers have infiltrated into Canadian law enforcement are very real. https://t.co/YXdMA88CyO pic.twitter.com/k3HyfP3uYU
അക്രമസംഭവങ്ങളില്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പീല്‍ റീജണല്‍ ഓഫീസറാണ് ഹരീന്ദര്‍ സോഹി. കമ്യൂണിറ്റി സേഫ്റ്റി ആന്റ് പൊലീസിങ് ആക്ട് അനുസരിച്ചാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അക്രമത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഖലിസ്ഥാന്‍ പതാകയും വടിയുമായി അതിക്രമിച്ചുകയറിയ സംഘം ക്ഷേത്രപരിസരത്തുണ്ടായിരുന്നവരെ മര്‍ദിക്കുകയായിരുന്നു. ഹിന്ദുമഹാസഭയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന കോണ്‍സുലര്‍ ക്യാംപിനു നേരെയായിരുന്നു ആക്രമണം. കാനഡയിലെ ഇന്ത്യന്‍ പൗരരുടെ സുരക്ഷയെക്കുറിച്ച് അതീവ ഉത്കണ്ഠയുണ്ടെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യാവിരുദ്ധ ശക്തികള്‍ നടത്തിയ ആക്രമണത്തെ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും അപലപിച്ചു.