Begin typing your search...

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു

കറാച്ചി വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; മൂന്ന് വിദേശികള്‍ കൊല്ലപ്പെട്ടു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിന് സമീപമുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 17 പേര്‍ക്ക് പരിക്കേറ്റു. മൂന്നു വിദേശപൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ രണ്ടു പേര്‍ ചൈനീസ് പൗരന്മാരാണെന്ന് പാക് വാര്‍ത്താചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജിന്നാ അന്ത്രാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ രാത്രിയായിരുന്നു സ്‌ഫോടനം. ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിന് സമീപം ടാങ്കറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ചൈനീസ് എഞ്ചിനീയര്‍മാരും ജീവനക്കാരും അടങ്ങുന്ന വ്യാഹനവ്യൂഹമാണ് തീവ്രവാദികള്‍ ലക്ഷ്യമിട്ടത്. വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. തങ്ങളുടെ വിഭവങ്ങള്‍ ചൈന കൊള്ളയടിക്കുകയാണെന്നാണ് സംഘടന ആരോപിക്കുന്നത്.

WEB DESK
Next Story
Share it