Begin typing your search...

ഗാസയിൽ വൈദ്യുതി നിലച്ച് അൽ ഷിഫ ആശുപത്രി; ഒരു കുഞ്ഞടക്കം 5 രോഗികൾ മരിച്ചു

ഗാസയിൽ വൈദ്യുതി നിലച്ച് അൽ ഷിഫ ആശുപത്രി; ഒരു കുഞ്ഞടക്കം 5 രോഗികൾ മരിച്ചു
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇന്ധനം തീർന്നതോടെ വൈദ്യുതി നിലച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയുടെ പ്രവർത്തനം സ്തംഭിച്ചു. ഇൻകുബേറ്ററിലുള്ള ഒരു കുഞ്ഞ് അടക്കം 5 രോഗികൾ മരിച്ചതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. 37 നവജാതശിശുക്കളാണ് അൽ ഷിഫയിലെ ഇൻകുബേറ്ററിലുള്ളത്. തെരുവുകളിൽ ഇസ്രയേൽ സേനയും ഹമാസും തമ്മിൽ നേർക്കുനേർ ഏറ്റുമുട്ടൽ തുടരുകയാണ്. ആശുപത്രി സമുച്ചയം വളഞ്ഞ ഇസ്രയേൽ സൈന്യം പുറത്തിറങ്ങുന്നവർക്കുനേരെ വെടിവയ്പു തുടങ്ങി.

വൈദ്യുതി നിലച്ച അൽ ഷിഫയിൽ മെഡിക്കൽ ഉപകരണങ്ങൾ നിശ്ചലമായി. തീവ്രപരിചരണവിഭാഗത്തിലുള്ള രോഗികൾ മരണത്തിനു കീഴടങ്ങിത്തുടങ്ങിയതായി ആശുപത്രി ഡയറക്ടർ മുഹമ്മദ് അബു സെൽമിയ പറഞ്ഞു. അൽ ഷിഫയിൽ നിലവിൽ 1500 രോഗികളുണ്ട്. 1500 ആരോഗ്യപ്രവർത്തകരും. അഭയം തേടിയ ഒട്ടേറേപ്പേർ ആക്രമണഭീഷണി കനത്തതോടെ ഒഴിഞ്ഞുപോയെങ്കിലും ഇപ്പോഴും 20,000 പേർ അൽ ഷിഫയിലുണ്ട്. ഇവർക്കാവശ്യമായ ഭക്ഷണമോ വെള്ളമോ ഇല്ലാത്ത സ്ഥിതിയാണ്. സുരക്ഷാപ്രശ്‌നം മൂലം ലോകാരോഗ്യസംഘടനയുമായി ബന്ധപ്പെട്ട ആരോഗ്യപ്രവർത്തകരും ഗാസ സിറ്റി വിട്ടു.

വടക്കൻഗാസയിലെ അൽഖുദ്‌സ് ആശുപത്രിയെയും ഇസ്രയേൽ ടാങ്കുകൾ വളഞ്ഞു. ഇവിടെയും ആശുപത്രിയിലേക്കു വെടിവയ്പുണ്ടായി. ആശുപത്രികളിൽ ഹമാസിന്റെ താവളങ്ങളുണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.

WEB DESK
Next Story
Share it