Begin typing your search...

ടേക്കോഫിന് തൊട്ടുമുൻപ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു ; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

ടേക്കോഫിന് തൊട്ടുമുൻപ് യുണൈറ്റഡ് എയർലൈൻസ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു ; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ടേക്ക് ഓഫിന് തൊട്ടുമുമ്പ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു. ഷിക്കാഗോയിലെ ഒഹെയർ രാജ്യാന്തര വിമാനത്താവളത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് വിമാനത്തിന്റെ എൻജിന് തീപിടിച്ചത്.

സിയാറ്റിൽ-ടകോമയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 2091 ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് ടാക്സിവേയിൽ നിൽക്കുമ്പോഴാണ് ഒരു എൻജിനിൽ തീ പടർന്നത്. 148 യാത്രക്കാരും അഞ്ച് ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നു. അഗ്നിശമന സേനയും മെഡിക്കൽ സംഘവും വളരെ വേഗത്തിൽ സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ കയറ്റി യാത്ര പുനരാരംഭിക്കാനുള്ള നടപടികൾ യുണൈറ്റഡ് എയർലൈൻസ് സ്വീകരിച്ചു. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.

WEB DESK
Next Story
Share it