Begin typing your search...

നിക്ഷേപം എങ്ങനെ..? വരുമാനത്തില്‍നിന്ന് നിക്ഷേപം കഴിഞ്ഞുള്ള തുകയായിരിക്കണം നിങ്ങളുടെ ചെലവ്

നിക്ഷേപം എങ്ങനെ..? വരുമാനത്തില്‍നിന്ന് നിക്ഷേപം കഴിഞ്ഞുള്ള തുകയായിരിക്കണം നിങ്ങളുടെ ചെലവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

സാമ്പത്തികമായി നല്ല നിലയിലാണെങ്കില്‍ മാത്രമേ റിട്ടയര്‍മെന്റിനു ശേഷം സമാധാനത്തോടെ ജീവിക്കാന്‍ കഴിയൂ. നിങ്ങളുടെ വിരമിക്കല്‍ പ്രായം അറുപതാണെങ്കില്‍ മറ്റൊരു ഇരുപതു വര്‍ഷം കൂടി നിങ്ങള്‍ ജീവിക്കുന്നുവെന്നു കരുതുക. അതായത് 80 വയസുവരെ നിങ്ങള്‍ ജീവിക്കുന്നു. 25 വയസു മുതല്‍ സമ്പാദിക്കാന്‍ തുടങ്ങിയ നിങ്ങള്‍ക്കു വിരമിച്ച ശേഷമുള്ള ജീവിതത്തിനായി 35 വര്‍ഷക്കാലം നിക്ഷേപിക്കാന്‍ കഴിയും. വളരെ ഗുണകരമാണിത്.

എന്നാല്‍ നില്‍ക്കൂ, ഈ 35 വര്‍ഷത്തിനിടയ്ക്ക് എന്തെല്ലാം കാര്യങ്ങളുണ്ട്. കാറു വാങ്ങണം, വീടുണ്ടാക്കണം, കല്ല്യാണം കഴിക്കണം, കുട്ടികള്‍ വേണം, അവര്‍ക്കു വിദ്യാഭ്യാസം നല്‍കണം. അപ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? സാധാരണ ഗതിയില്‍ വരുമാനത്തില്‍നിന്നു ചെലവു കഴിച്ചുള്ള തുകയാണു സമ്പാദ്യം എന്നാണു നാം മനസിലാക്കിയിട്ടുള്ളത്.

എന്നാല്‍, വരുമാനം കൈയിലെത്തുന്നതോടെ ചിലവുകള്‍ നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയാതെവരുന്നു. ഇതിനെ മറികടക്കാന്‍ നിങ്ങളുടെ ചിന്താരീതി മാറ്റുകയേ മാര്‍ഗമുള്ളു. വരുമാനത്തില്‍ നിന്നു നിക്ഷേപം കുറച്ചു കിട്ടുന്ന തുകയായിരിക്കണം നിങ്ങളുടെ ചെലവ്. ഇക്കാര്യം മനസില്‍ വച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ആവശ്യങ്ങളുടെ മുന്‍ഗണനാക്രമം പാലിച്ചു ചെലവുകള്‍ പരമാവധി നിയന്ത്രിക്കണം. പണം ചെലവാക്കുമ്പോള്‍ ഹൃദയത്തിനു പകരം തലച്ചോറുപയോഗിച്ചായിരിക്കണം ചിന്തിക്കേണ്ടത്.

ശമ്പളം കൈയിലെത്തുമ്പോള്‍ നമുക്കു വലിയ ആശയക്കുഴപ്പമുണ്ടാകുന്നു. ആദ്യ ശമ്പളം മുതല്‍ എന്തെങ്കിലും നീക്കിവയ്ക്കുകയോ റിട്ടയര്‍മെന്റിനു ശേഷമുള്ള കാലം സുരക്ഷിതമാക്കാന്‍ ഒരു പദ്ധതി ഉണ്ടാക്കുകയോ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു എന്നു ചിന്തിച്ചു തുടങ്ങുമ്പോള്‍ 10-15 വര്‍ഷമെങ്കിലും പിന്നിട്ടിരിക്കും. നേരത്തേ തുടങ്ങുക എന്നതു തന്നെയാണു നിക്ഷേപത്തിലേക്കുള്ള താക്കോല്‍.

രാജ്യ സമ്പദ്ഘടനയുടെ താപമാപിനിയായ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതാണു ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പന്നനാകാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം.

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം എസ്.ഐ.പി അഥവാ വ്യവസ്ഥിത നിക്ഷേപ പദ്ധതിയാണ്. ആദ്യ ശമ്പളം മുതല്‍ അവസാന ശമ്പളം വരെ പ്രതിമാസം 5000 രൂപ വീതം നിങ്ങള്‍ക്കു നീക്കിവയ്ക്കാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാവുമെന്ന് സാധാരണ ഉദാഹരണത്തിലൂടെ പരിശോധിക്കാം. 5000 * 420 മാസം (35 വര്‍ഷം) = 21 ലക്ഷം പ്രതിവര്‍ഷം കുറഞ്ഞത് 12 ശതമാനം പലിശ നിരക്കില്‍ നിങ്ങള്‍ക്കു തിരിച്ചു കിട്ടുക 2.75 കോടി രൂപയായിരിക്കും. എന്നാല്‍ ഈ നിക്ഷേപം രണ്ടു വര്‍ഷം വൈകിച്ചാല്‍ 1.2 ലക്ഷം നിങ്ങള്‍ നിക്ഷേപിക്കാതിരിക്കുകയും ആത്യന്തികമായി ഇതു വഴി 7.41 ലക്ഷം നിങ്ങള്‍ക്കു നഷ്ടമാകുകയും ചെയ്യും. നിക്ഷേപത്തിലെ കാലതാമസം നിങ്ങള്‍ക്കുണ്ടാക്കാവുന്ന നഷ്ടത്തിന്റെ ഒരു സൂചകം മാത്രമാണിത്. പലിശ നിരക്ക് 12 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കൂട്ടിയാല്‍ നിങ്ങള്‍ക്കു തിരിച്ചു കിട്ടുന്ന തുക 5.70 കോടി രൂപയായിരിക്കും. നിക്ഷേപത്തിലുണ്ടാകുന്ന കാലതാമസം മൂലം നഷ്ടമാകുന്ന തുക 18.24 ലക്ഷമായും ഉയരും.

മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്നു നിക്ഷേപം നേരത്തേ തുടങ്ങുക, സ്ഥിരമായി നിക്ഷേപം നടത്തുക, ഭാവി മുന്‍കൂട്ടി ആസൂത്രണം ചെയ്യുക എന്നീ കാര്യങ്ങളുടെ പ്രാധാന്യം മനസിലായിട്ടുണ്ടാകും. നിങ്ങളുടെ സാമ്പത്തിക ഉപദേഷ്ടാവില്‍ വിശ്വാസമര്‍പ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുക. അപകട സാധ്യതകള്‍ മനസിലാക്കിയും നേട്ടങ്ങള്‍ ഉള്‍ക്കൊണ്ടും ബോധ്യം വരുന്നതോടെ നിക്ഷേപം തുടങ്ങുക.

WEB DESK
Next Story
Share it