40 കഴിഞ്ഞ സ്ത്രീകൾ വസ്ത്രധാരണത്തിൽ അറിഞ്ഞിരിക്കേണ്ട ചില ടിപ്‌സ്
ഫാഷനും ട്രെൻഡുകളും പ്രായഭേദമന്യെ സ്വീകരിക്കുന്നവരാണ് ഇക്കാലത്തുള്ളവർ. പ്രായം കൂടുന്തോറും ആശങ്കപ്പെടുന്ന ചിലരെ കാണാം. മധ്യവയസിലെത്തുമ്പോൾ അല്ലെങ്കിൽ നാൽപ്പതു കഴിഞ്ഞ സ്ത്രീകൾ വസ്ത്രധാരണത്തിൽ ശ്രദ്ധിക്കേണ്ട ചില ടിപ്‌സുകൾ പരിചയപ്പെടാം.
നമുക്കു നന്നായി ഇണങ്ങുന്ന വസ്ത്രങ്ങൾ തെരഞ്ഞെടുക്കുക. ഇക്കാര്യത്തിൽ അടുത്തസുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുന്നത് ഉചിതമാണ്. എത്രയൊക്കെ മോഡേൺ വസ്ത്രങ്ങൾ ധരിച്ചാലും അതിന് അനുസരിച്ചുള്ള ആക്സസറികൾ ഇല്ലെങ്കിൽ നെഗറ്റീവ് ഫലമായിരിക്കും ഉണ്ടാക്കുക. ആക്‌സസറികൾ തരഞ്ഞെടുക്കുമ്പോൾ അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക.
ന്യൂട്രൽ നിറങ്ങൾ വൈവിധ്യമാർന്നതും മിക്സ് ചെയ്യാനും ജോഡിയാക്കാനും എളുപ്പമാണ്. കറുപ്പ്, വെളുപ്പ്, നേവി തുടങ്ങിയ ഷേഡുകൾ എല്ലായ്പ്പോഴും മികച്ചതാണ്. ഇത് നിങ്ങൾക്ക് ഒരു മോഡേൺ ലുക്ക് നൽകുമെന്ന കാര്യത്തിൽ തർക്കമില്ല. എപ്പോഴും ഫാഷൻ ട്രെൻഡുകൾക്കു പിന്നാലെ പോവുമ്പോൾ അത് അമിതമാകാൻ പാടില്ല.
നിറമോ ബോഡി ഫീച്ചറുകളോ അല്ല ഭംഗിയെ നിർവ്വചിക്കുന്നത്. നിങ്ങളുടെ വസ്ത്രധാരണം, വൃത്തി, നഖങ്ങളുടെ വൃത്തി, ചർമസംരക്ഷണം എന്നിവ കൃത്യമായിരിക്കണം. പതിവ് ഹെയർകട്ട്, മാനിക്യൂർ, ചർമസംരക്ഷണ ദിനചര്യകൾ എന്നിവയെല്ലാം ശ്രദ്ധിക്കണം. ധരിച്ചിരിക്കുന്ന വസ്ത്രങ്ങൾക്ക് അനുയോജ്യമായ പാദരക്ഷകൾ തെരഞ്ഞെടുക്കുക. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യം ആത്മവിശ്വാസമാണ്. നിങ്ങൾക്ക് നല്ല കംഫർട്ട് എന്ന് തോന്നുന്ന വസ്ത്രങ്ങൾ ധരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.